Tuesday February 21, 2017
Latest Updates

വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം; നിത്വാഖാത്തിന് ശേഷം സൌദിയുടെ പുതിയ നിയമം; പ്രവാസികള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്

വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം; നിത്വാഖാത്തിന് ശേഷം സൌദിയുടെ പുതിയ നിയമം; പ്രവാസികള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്

റിയാദ് :നിത്വാഖാത്ത് നിയമത്തിന്റെ ഇരുട്ടടിയില്‍നിന്ന് ഇന്ത്യയും കേരളവും മോചിതമാകുംമുമ്പേ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ വീണ്ടും വെട്ടില്‍ വീഴ്ത്തി സൌദി അറേബ്യ പുതിയ നിയമവുമായി രംഗത്ത്.

ഒരു വിദേശിക്ക് രാജ്യത്ത് ജോലി ചെയ്യാവുന്ന പരമാവധി കാലാവധി എട്ട് വര്‍ഷമാക്കിയതാണ് പുതിയ നിയമം.നിത്വാഖാത്തിനെ പോലെ ഇതും കാര്യമായി ബാധിക്കുക സൌദിയില്‍ ഏറ്റവും കൂടുതലുള്ള (2.8 ദശലക്ഷം) ഇന്ത്യക്കാരെയായിരിക്കും. അതില്‍ തന്നെ നാലില്‍ മൂന്ന് മലയാളികളാണ്. സൌദി പൌരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് പുതിയ നിയമത്തിലൂടെയും അധികൃതര്‍ ലക്ഷ്യമിടുന്നത്.

അതേ സമയം സൌദി പൌരന്മാരടക്കം ഈ നിയമത്തിനെതിരെ രംഗത്ത് വന്നതായി അറിയുന്നു. തൊഴില്‍ മേഖലയില്‍ഇത്തരം നിയമങ്ങള്‍ മരവിപ്പുണ്ടാക്കുമെന്നും അത് തങ്ങളുടെ ബിസിനസ്സുകളെ ബാധിക്കുമെന്നതുമാണ് അവരുടെ വാദം.

Scroll To Top