Monday January 16, 2017
Latest Updates

വിദേശ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധം 

വിദേശ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധം ശക്തമായി. നിരന്തരം വംശീയ അധിക്ഷേപത്തിന് വിധേയരാകുന്ന ഡ്രൈവര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് അയര്‍ലണ്ടിലെ വംശീയ വിരുദ്ധ സംഘടന റാലി നടത്തി. ഇന്നലെ റാത്ത്ഫാര്‍ണം വില്ലേജില്‍ നടന്ന പ്രതിഷേധ റാലിയില്‍ അന്‍പതിലധികം പേര്‍ പങ്കെടുത്തു. അയര്‍ലണ്ടില്‍ ടാക്‌സി ഓടിക്കുന്ന അഗ്മാഹ് എന്ന ജര്‍മന്‍ പൌരനെതിരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. 

ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അക്രമി സംഘം ഇയാളുടെ വീട്ടു സാധനങ്ങള്‍ കത്തിക്കുകയും ജനല്‍ പാളികള്‍ നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വംശീയ വിരുദ്ധ സംഘടന പ്രതിഷേധവുമായി രംഗത്ത് വന്നത്. അഗ്മാഹിന്റെ ബാല്ലിബോടെനിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. വംശീയ ആക്രമണത്തില്‍ തനിക്ക് പിന്തുണയുമായി രംഗത്ത് വന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അഗ്മാഹ് പറഞ്ഞു.

Scroll To Top