Tuesday January 24, 2017
Latest Updates

വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി23 റോക്കറ്റ് വിക്ഷേപിച്ചു; ശാസ്ത്ര രംഗത്ത് ഇന്ത്യയ്ക്ക് നേട്ടം

വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി23 റോക്കറ്റ് വിക്ഷേപിച്ചു; ശാസ്ത്ര രംഗത്ത് ഇന്ത്യയ്ക്ക് നേട്ടം

ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി ഇന്ത്യ പിഎസ്എല്‍വി സി23 റോക്കറ്റ് വിക്ഷേപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.52 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ നാലു രാഷ്ട്രങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങളുമായാണ് 230 ടണ്‍ ഭാരമുള്ള പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ച് ഉയര്‍ന്നത്.

ആള്‍ജീരിയ, അര്‍ജന്റീന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജെര്‍മനി, ഇന്തോനേഷ്യ, ഇസ്രായേല്‍ ഇറ്റലി, ജപ്പാന്‍, കൊറിയ, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍ , സ്വിറ്റ്‌സര്‍ലാന്റ്, നെതല്‍ലാന്റ്, തുര്‍ക്കി, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്.

ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.

Scroll To Top