Monday February 20, 2017
Latest Updates

വിദേശ ഇന്ത്യക്കാര്‍ക്ക് പുറത്തേക്ക് പോകുമ്പോള്‍ കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി

വിദേശ ഇന്ത്യക്കാര്‍ക്ക് പുറത്തേക്ക് പോകുമ്പോള്‍ കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി

മുംബൈ: വിദേശ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുമ്പോള്‍ കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി. രാജ്യത്തുനിന്നും പുറത്തേക്ക് പോകുമ്പോള്‍ കൈവശം വെക്കാവുന്ന കറന്‍സിയുടെ പരിധി 25,000 രൂപയായി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു. വിദേശ പൌരന്മാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ പാകിസ്ഥാനി ബംഗ്ലാദേശി പൌരന്മാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധിയും ഉയര്‍ത്തി. ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം വിദേശത്തേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധി നേരത്തെ 75000 ഡോളറായിരുന്നത് 1,25000 ഡോളറാക്കി  ഉയര്‍ത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

Scroll To Top