Sunday January 21, 2018
Latest Updates

വിദേശകമ്പനികള്‍ അയര്‍ലണ്ടില്‍ സൃഷ്ടിച്ചത് ഇരുപതിനായിരത്തോളം തൊഴിലവസരങ്ങള്‍,നാലിലൊന്ന് നിക്ഷേപവുമായി ഇന്ത്യന്‍ സംരംഭകര്‍ മുന്നില്‍

വിദേശകമ്പനികള്‍ അയര്‍ലണ്ടില്‍ സൃഷ്ടിച്ചത് ഇരുപതിനായിരത്തോളം തൊഴിലവസരങ്ങള്‍,നാലിലൊന്ന് നിക്ഷേപവുമായി ഇന്ത്യന്‍ സംരംഭകര്‍ മുന്നില്‍

ഡബ്ലിന്‍:കഴിഞ്ഞ വര്‍ഷം ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ അയര്‍ലണ്ടില്‍ സൃഷ്ടിച്ചത് ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍. ഇന്‍സ്ട്രിയല്‍ ഡവലപ്പമെന്റ് അതോറിറ്റിയുടെ അഞ്ച് വര്‍ഷത്തെ ടാര്‍ഗെറ്റാണ് ഇതുവഴി പൂര്‍ത്തിയായിരിക്കുന്നത്. ഐഡിഐ വര്‍ഷാവസാനം പുറത്തുവിട്ട കണക്കുകകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞൊരു വര്‍ഷത്തിനുള്ളില്‍ മാത്രമായണ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ വഴി ഇത്രയധികം തൊഴിലവസരങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ജെപി മോര്‍ഗണ്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതില്‍പ്പെടുന്നവയാണ്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് വിദേശകമ്പനികളുടെ ഇന്‍വെസ്റ്റ്മെന്റ് ഇത്തവണ കൂടുതലാണ്. ഇന്ത്യ,ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപമാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്.അയര്‍ലണ്ടിലെ വിദേശനിക്ഷേപത്തിന്റെ നാലിലൊന്നിലധികം(27 ശതമാനം)ഇന്ത്യയുടേത് മാത്രമാണ്.

മാര്‍ക്കറ്റ് വിപണന തന്ത്രങ്ങളുടെ വിജയമാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതെന്ന് ഐഡിഎ യുടെ സിഇഒ മാര്‍ട്ടിന്‍ ഷാനന്‍ പറയുന്നു. 2008-09 കാലയളവില്‍ മുപ്പത്തയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായിരുന്നു. അതില്‍ നിന്നാണ് ഇത്തരമൊരു വളര്‍ച്ചയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ വഴി കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും ഐഡിഐ വിലയിരുത്തുന്നു.

Scroll To Top