Monday February 20, 2017
Latest Updates

വിജ്ഞാപനം വന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിടും ,വാഗ്ദാനങ്ങളുമായി ഇടതുപക്ഷം

വിജ്ഞാപനം വന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിടും ,വാഗ്ദാനങ്ങളുമായി ഇടതുപക്ഷം

തിരുവനന്തപുരം: യുഡിഎഫില്‍ ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കസ്തൂരി രംഗന്‍, ഇടുക്കി സീറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണം ഇടതുപക്ഷത്തു നിന്നും മാണിഗ്രൂപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പന്‍ വാഗ്ദാനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍.കസ്തൂരി രംഗന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വരെ വരച്ച വരയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കേരളാകോണ്‍ഗ്രസ് അധികം താമസിയാതെ സകല ഉള്‍ഗ്രൂപ്പുകളുമായി ഇടതുഭാഗത്തേക്ക് ചെരിഞ്ഞേക്കുമെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും കെ.എം. മാണിക്കു മുഖ്യമന്ത്രി സ്ഥാനവും പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്കു മന്ത്രിസ്ഥാനവുമാണു വാഗ്ദാനം.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേന്ദ്ര പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ യു.ഡി.എഫ്. ബന്ധം വിച്‌ഛേദിക്കുമെന്നു ജോസഫ് ഗ്രൂപ്പും പി.സി. ജോര്‍ജും വ്യക്തമാക്കിയതിന് പിന്നില്‍ ഇരു വിഭാഗത്തിനും ഇക്കാര്യത്തോടുള്ള അനുകൂല നിലപാടിന്‍െ്‌റ സൂചനയാണെന്നാണ് വിലയിരുത്തല്‍. മു്മ്പ് എല്‍ഡിഎഫ് വിട്ട ജോസഫിനോടോ പലര്‍ക്കും താല്‍പ്പര്യമില്ലാത്ത പിസി ജോര്‍ജ്ജിനെയും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് മേല്‍ക്കോയ്മയുള്ള ഇടതുപക്ഷത്തിന് ഇപ്പോള്‍ കുഴപ്പവുമില്ല.

അതേസമയം ഇക്കാര്യത്തോട് അനുകൂലമായോ പ്രതികൂലമായോ മാണി തലകുലുക്കിയിട്ടില്ല എന്നതാണ് വസ്തുത. അതേസമയം ജോസഫ് വിഭാഗത്തിന് വേണ്ടി മാണി സമ്മര്‍ദ്ദം ചെലുത്തുന്ന ഇടുക്കി സീറ്റിനോട് അനുകൂല നിലപാട് സ്വീകരിക്കാത്ത യുഡിഎഫ് സമീപനം ഇടതുചായ്‌വിന് അവസരമായിട്ടാണ് ജോസഫ് വിഭാഗവും പി സി ജോര്‍ജ്ജും കാണുന്നത്. അതുകൊണ്ട് തന്നെ രാജിവെയ്ക്കുന്നതിനായി വ്യാഴാഴ്ച ആറു മണി വരെയാണ് ജോസഫ് വിഭാഗം കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. ആറ് മണിക്ക് മുമ്പായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ക്ക് അനുയോജ്യമായുള്ള വിജ്ഞാപനം ഇറക്കാനാണ് നിര്‍ദേശം. ഇന്ന് നടക്കുന്ന കേരളാകോണ്‍ഗ്രസ് യോഗത്തില്‍ രാജി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

മുന്നണിവിട്ടുവന്നാല്‍ മാണി വഴിയാധാരമാകില്ലെന്നു ചൊവ്വാഴ്ച രാത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് ഈ ഉപചാപങ്ങളുടെ ഭാഗമായിട്ടാണെന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍, യു.ഡി.എഫ് വിടുന്നത് അപകടമാകുമോയെന്ന ചിന്ത ഇടതിന്‍െ്‌റ ഓഫര്‍ സ്വീകരിക്കാന്‍ മാണിയെ രണ്ടു തവണ ചിന്തിപ്പിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതുക്കിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്ന പ്രതീക്ഷ മാണിക്കുണ്ട്. അതുവരെ ജോസഫിനെയും കൂട്ടരെയും പിടിച്ചു നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് മാണി.

ഇടുക്കി സീറ്റ് ലഭിക്കാതെവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണച്ചേക്കും എന്നും സൂചനകള്‍ ഉണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വ്യാഴാഴ്ച്ചയ്ക്ക് മുന്‍പ് വിജ്ഞാപനം ഇറങ്ങിയാല്‍ തകരുന്നത് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാവും പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് ആ ഘട്ടത്തില്‍ മാറും എന്നതിലും സംശയം വേണ്ട.

മുന്‍പൊരിക്കലും കാണിക്കാത്ത ആര്‍ജവത്തോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കസ്തൂരി രംഗന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ രംഗത്തുള്ളത്.സമയത്ത് വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍,അതിന്റെ പേരില്‍ മുന്നണിയും ഭരണവും പോയാല്‍ അതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനും,ഹൈക്കമാന്‍ഡിനും ആയിരിക്കുമെന്ന് ചില നേതാക്കള്‍ സോണിയാ ഗാന്ധിയെ ധരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Scroll To Top