Wednesday April 26, 2017
Latest Updates

വിജയരാഘവന്റെ മകനും സിനിമയിലേക്ക്

വിജയരാഘവന്റെ മകനും സിനിമയിലേക്ക്

മക്കള്‍ രാഷ്ട്രീയം പോലെ മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അടക്കി വാഴുന്ന കാലമാണിത്. ഈ താരപുത്രന്മാരുടെ നിരയിലേക്ക് ഇനി വിജയരാഘവന്റെ മകന്‍ ദേവദേവനും. നവഗതനായ ഗോപി കുറ്റിക്കോല്‍ സംവധാനം ചെയ്യുന്ന ദര്‍ബോണി എന്ന സിനിമയിലൂടെയാണ് ദേവദേവന്‍ അഛനൊപ്പം ഒന്നിക്കുന്നത്.

വിജയരാഘവന്‍ അവതരിപ്പിക്കുന്ന ഒരു തൊണ്ണൂറു വയസുകാരനായ കഥാപാത്രത്തിന്റെ അയല്‍ക്കാരനായാണ് ദേവദേവന്‍ അഭിനയിക്കുന്നത്. ദര്‍ബേനിയില്‍ കീര്‍ത്തി സുരേഷാണ് നായിക. ഇന്ദ്രന്‍സ്, കലഭവന്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിനു ലാല്‍ തിരക്കഥ എഴുതുന്ന സിനിമയ്ക്ക് സജി നായര്‍ ക്യാമറ ചലിപ്പിക്കുന്നു. നടന്‍ ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന പവനായി ശവമായി എന്ന സിനിമയിലൂടെയാണ് ദേവദേവന്‍ സിനിമയില്‍ അരങ്ങേറിയത്. പവനായി ശവമായി അടുത്ത മാസം തീയറ്ററുകളില്‍ എത്തും.

Scroll To Top