Monday February 27, 2017
Latest Updates

വാഹനപരിശോധന കര്‍ശനമാക്കി ,വാഹനങ്ങള്‍ പിടിച്ചെടുത്തും ,അറസ്റ്റ് ചെയ്തും നടപടികള്‍ : നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

വാഹനപരിശോധന കര്‍ശനമാക്കി ,വാഹനങ്ങള്‍ പിടിച്ചെടുത്തും ,അറസ്റ്റ് ചെയ്തും നടപടികള്‍ : നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

ഡബ്ലിന്‍ :ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ റോഡുകളില്‍ പ്രത്യേകിച്ചും മോട്ടര്‍ വേകള്‍ കേന്ദ്രീകരിച്ച് ഗാര്‍ഡ പരിശോധനകള്‍ ഊര്‍ജിതമാക്കി .. ശിക്ഷാ നടപടികള്‍ക്ക് കടുപ്പം കൂടിയ സാഹചര്യത്തില്‍ ഇനിമുതല്‍ അല്‍പ്പമെങ്കിലും നിയമം തെറ്റിയാലും െ്രെഡവര്‍മാര്‍ കുടുങ്ങുംഎന്ന മുന്നറിയിപ്പ് വാഹനമോടിയ്ക്കുന്നവര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട് .

മോട്ടര്‍വേകളിലൂടെ പോകുമ്പോള്‍ .സാധാരണ റോഡുകളിലൂടെ വാഹനമോടിയ്ക്കുമ്പോളുള്ളത്ര ചെക്കിംഗ് ഉണ്ടാവില്ലെന്നു തെറ്റായ ഒരു ധാരണ പലര്‍ക്കുമുണ്ട്.ഇത്തരം ധാരണകള്‍ തെറ്റുന്ന കാഴ്ച്ചയാണ് മോട്ടര്‍ വേകളില്‍ ഉടനീളം ഇന്നലെ കണ്ടത്.

രാജ്യത്തെ റോഡുകളിലുണ്ടാവുന്ന അപകടങ്ങള്‍ കഴിവതും ഒഴിവാക്കി സുരക്ഷ ഉറപ്പുവരുത്തുക എന്നതുതന്നെയാണ് ഗാര്‍ഡ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ചെക്ക്‌പോയിന്റ് കാംപെയ്‌നുകള്‍ വിപുലീകരിക്കാനും ശക്തമായ രീതിയില്‍ മുന്നോട്ടുപോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

.
മോട്ടോര്‍വേസ് ചെക്ക്‌പോയിന്റുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം 30തോളം ഗാര്‍ഡ ഉദ്യോഗസ്ഥരാണ് സ്വോര്‍ഡ്‌സിനും ബാല്‍ബ്രിഗനും ഇടയില്‍ എം1 ലെയിനില്‍ നിന്നായി പല കാറുകളിലേക്കും കയറിയത്.

സ്വോര്‍ഡ്‌സിനും ഡോണബേറ്റിനും ഇടയിസുള്ള ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തിയ അരമണിക്കൂറിലധികം സമയം എം1ലുള്ള നോര്‍ത്ത്‌ബോണ്ട് കാരീജ്‌വേയിലുള്ള ട്രാഫിക് ഭാഗികമായി നിയന്തിക്കപ്പെട്ടു.

കാറുകളുടെ രജിസ്‌ട്രേഷന്‍ പ്ലേറ്റ് ചെക്ക് ചെയ്യുന്നതിനായി ഗാര്‍ഡകാറുകളില്‍ ഓട്ടോമാറ്റിക് സ്‌കാനര്‍ ഉണ്ടായിരുന്നു. കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ തന്നെ വണ്ടിയുമായി ബന്ധപ്പെട്ട ടാക്‌സ് വിവരങ്ങളും മറ്റു വിവരങ്ങളും പെട്ടെന്നു തന്നെ ലഭ്യമാവുകയും ചെയ്തിരുന്നു.

വാഹന പരിശോധനകള്‍ക്കിടയില്‍ െ്രെഡവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചു പരിശോധന നടത്തി. രേഖകളും മറ്റും ഇതിനൊപ്പം തന്നെ പരിശോധിച്ചു.
ചെക്ക്‌പോയിന്റുകളെ നിരീക്ഷിച്ചുകൊണ്ട് ഒരു ഗാര്‍ഡ ഹെലികോപ്റ്ററും അതിനു മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു. ഒരു െ്രെഡവറെ മദ്യപിച്ചതിന്റെ പേരില്‍ അറസ്റ്റുചെയ്ത് സ്വോര്‍ഡ് ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

ട്രക്കുകള്‍ ഉപയോഗിച്ച് ഇന്‍ഷുര്‍ ചെയ്യാത്തതും , ടാക്‌സ് അടക്കാത്തതുമായ വാഹനങ്ങളെ വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന കാഴ്ച്ചകളും പരിശോധനയുടെ ഭാഗമായി കാണാമായിരുന്നു,

ഇന്നലത്തെ പരിശോധനയുടെ ഫലമായി മാത്രം ഇരുനൂറോളം ആളുകള്‍ക്ക് എങ്കിലും ജയിലില്‍ പോവേണ്ടത്ര ഗതി വരുമെന്നും ഇത്തവണ കുടുംബത്തിന്റെ കൂടെ ക്രിസ്തുമസ് ആഘോഷിക്കണ്ട ഭാഗ്യം അവര്‍ക്കില്ലെന്നുമാണ് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ടൗമി പറഞ്ഞത് . കഴിഞ്ഞ മാസത്തെ മാത്രം കണക്കുകള്‍ വച്ച് നോക്കുകയാണെങ്കില്‍ 677 പേരെയാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന്റെയോ അതുമായി ബന്ധപ്പെട്ട കേസുകളിലോ അറസ്റ്റുചെയ്തത്. 400,000ത്തോളം ആള്‍ക്കാരുടെ ബ്രത്ത് ടെസ്റ്റ് ഈ വര്‍ഷം അവസാനത്തോടെ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ 7,200 പേരും പരാജിതരായി അറസ്റ്റുചെയ്യപ്പെടുകയാണ് ചെയ്തത്.

റോഡില്‍ നിയമം തെറ്റിക്കുന്നവരെ കുടുക്കാന്‍ വേണ്ടിയാണ് ചെക്ക്‌പോയിന്റുകള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ഇവിടെ ആല്‍ക്കഹോള്‍ ടെസ്റ്റിംഗ് മാത്രമല്ല െ്രെഡവിംഗ്, ലൈസന്‍സ്, ടാക്‌സ് അടവുകള്‍ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും ട്രാഫിക് ഡിവിഷനിലുള്ള റോഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥന്‍ പറയുന്നു.
ക്രിമിനല്‍ ഗ്യാങ്ങുകളുടെ സഞ്ചാരവും ഇതുവഴി നിയന്ത്രണത്തില്‍ വരുത്തുമെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ടൗമി അറിയിച്ചത്.എന്തായാലും അനധികൃത ഗതാഗത മാര്‍ഗങ്ങള്‍ പഴുതില്ലാതെ അടയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗാര്‍ഡയുടെ പടപ്പുറപ്പാട്

Scroll To Top