Tuesday January 17, 2017
Latest Updates

വാഹനങ്ങളുടെ എക്‌സൈസ് തീരുവ ഉടന്‍ കൂട്ടില്ല; കാര്‍ വിലയിലെ കുറവ് തുടരും

വാഹനങ്ങളുടെ എക്‌സൈസ് തീരുവ ഉടന്‍ കൂട്ടില്ല; കാര്‍ വിലയിലെ കുറവ് തുടരും

ന്യൂഡല്‍ഹി: വാഹനങ്ങളുടെ എസ്‌ക്‌സൈസ് തീരുവ ഇളവ് ഉടന്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച എസ്‌ക്‌സൈസ് തെരുവ ഇളവിന്റെ കാലാവധി ഈ ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മുന്‍ ധനമന്ത്രി പി ചിദംബരം കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും എക്‌സൈസ് തീരുവ ഇളവ് പ്രഖ്യാപിച്ചത് വാഹന വിപണിയില്‍ വില്‍പ്പന വര്‍ദ്ധിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ധനമന്ത്രി എക്‌സൈസ് തീരുവ ഇളവ് ഡിസംബര്‍ വരെ തുടരാന്‍ തീരുമാനിച്ചത്. ചെറുകാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എക്‌സൈസ് തീരുവ എട്ടു ശതമാനമായാണ് യുപിഎ സര്‍ക്കാര്‍ കുറച്ചത്.

എസ് യു വി വിഭാഗത്തില്‍പ്പെടുന്ന വലിയ കാറുകളുടെ എക്‌സൈസ് തീരുവ 24 ശതമാനം കുറച്ചു. ഇവയ്‌ക്കൊപ്പം ഗൃഹോപകരനങ്ങളുടെ എക്‌സൈസ് തീരുവയിലും കുറവുണ്ടായിട്ടുണ്ട്. 10 ശതമാനമാണ് ഗൃഹോപകരനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചത്. ഇത് ഉടന്‍ ഉയര്‍ത്തില്ല.

Scroll To Top