Thursday October 18, 2018
Latest Updates

വാഹനങ്ങളടക്കം എടുത്തുയര്‍ത്തി കലിയടങ്ങാതെ അലി കൊടുങ്കാറ്റ്,കാരവനില്‍ ഉറങ്ങിക്കിടന്ന സ്ത്രീ കൊല്ലപ്പെട്ടു,ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി

വാഹനങ്ങളടക്കം എടുത്തുയര്‍ത്തി കലിയടങ്ങാതെ അലി കൊടുങ്കാറ്റ്,കാരവനില്‍ ഉറങ്ങിക്കിടന്ന സ്ത്രീ കൊല്ലപ്പെട്ടു,ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി

ഗോള്‍വേ:അയര്‍ലണ്ടില്‍ പരക്കെ നാശനഷ്ടം വരുത്തി സ്റ്റോം അലി.

ഗോള്‍വേയിലെ ക്ലിഫ് ഡന് സമീപം ക്ലാഡഗ് ഡഫില്‍ പാര്‍ക്ക് ചെയ്തിരുന്ന കാരവന്‍ ശക്തമായ കാറ്റില്‍ ഉയര്‍ന്നു പറന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ കാരവനില്‍ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീ മരിച്ചു.ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം.

അമ്പത് വയസുള്ള സ്ത്രീ പ്രദേശത്ത് ടൂറിസ്റ്റായി എത്തിയതായിരുന്നു.രാവിലെ മുതല്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ ഇവര്‍ ഉണര്‍ന്നിരുന്നില്ലെന്നാണ് ഗാര്‍ഡയുടെ നിഗമനം.ഉയര്‍ന്നു പൊങ്ങിയ കാരവന്‍ സമീപത്തെ ബീച്ചില്‍ നിന്നാണ് ഗാര്‍ഡ കണ്ടെത്തിയത്.

140 കിലോ മീറ്റര്‍ വരെ വേഗതയിലാണ് അയര്‍ലണ്ടിലെ മികപ്രദേശങ്ങളില്‍ കൂടിയും ‘അലി കൊടുങ്കാറ്റ് ‘കടന്നു പോകുന്നത്.ഇന്ന് ഉച്ചയോടെ ശക്തി കുറയുമെങ്കിലും,ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.ഡബ്ലിന്‍ മേഖലയില്‍ 80- 100 കിലോ മീറ്റര്‍ വേഗതയിലാണ് അലിയെത്തിയത്.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ക്ലിഫ് ഓഫ് മോഹര്‍ ഇന്ന് ഉച്ചവരെ താത്കാലികമായി അടച്ചു.ഗോള്‍വേ,കണക്റ്റ് മേഖലകളില്‍ അതിശക്തമായ കാറ്റാണ് അടിയ്ക്കുന്നത്.രാജ്യത്താകെ ഒന്നര ലക്ഷത്തോളം വീടുകളില്‍ വെദ്യുതി നിലച്ചിരിക്കുകയാണ്.മരങ്ങള്‍ വെദ്യുതി ലൈനിലേക്ക് വീണതാണ് മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങാന്‍ കാരണമായത്.

രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലായി വാഹനഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

Scroll To Top