Thursday November 23, 2017
Latest Updates

വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഗാര്‍ഡ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ക്കാരന്റെ ഹര്‍ജി ഡബ്ലിന്‍ കോടതി തള്ളി 

വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഗാര്‍ഡ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ക്കാരന്റെ ഹര്‍ജി ഡബ്ലിന്‍ കോടതി തള്ളി 

ഡബ്ലിന്‍:കുടിയേറ്റ നിയമം ലംഘിച്ചതിന് ഡീ പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ് ലഭിച്ചിട്ടും പോവാതിരുന്ന പാക്കിസ്ഥാനിയെ ഗാര്‍ഡ ഓടിച്ചിട്ട് പിടിച്ചത് വാഹനമോടിക്കുന്നതിനിടയില്‍ ആയതിനാല്‍ ഗാര്‍ഡയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച കേസ് ഡബ്ലിന്‍ കോടതി തള്ളിക്കളഞ്ഞു.

വാഹനമോടിക്കുന്നതിനിടെ അറസ്റ്റുചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു പാക്കിസ്ഥാനിയുടെ ഹര്‍ജി.ഇത്തരം അടിസ്ഥാനരഹിതമായ കേസുകള്‍ക്കായി കോടതിയുടെയും അഭിഭാഷകരുടെയും വിലപ്പെട്ട സമയം അപഹരിക്കരുതെന്നും കോടതി പറഞ്ഞു.ഇങ്ങനെയുള്ളവ കോടതിയിലെത്താതിരിക്കാന്‍ അഭിഭാഷകര്‍ ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.2012 ജൂണ്‍ 19നാണ് ഗാര്‍ഡ ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ ക്ലോവര്‍ഹില്‍ ജയിലില്‍ കഴിയുകയാണ്.

32കാരനായ പാക്കിസ്ഥാനിയും പങ്കാളിയും മൂന്നുവയസ്സുള്ള മകളുമായാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇവരാരും അയര്‍ലണ്ട് പൗരന്മാരല്ലായിരുന്നു.കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ അറസ്റ്റുചെയ്യാന്‍ ഗാര്‍ഡയ്ക്ക് നിയമപരമായ അധികാരമില്ലെന്നായിരുന്നു പാകിസ്ഥാനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാല്‍ ഒറ്റ നോട്ടത്തില്‍ത്തന്നെ ശുദ്ധ വിഡ്ഢിത്തമാണ് ഹര്‍ജിയിലെ വാദമെന്ന് മൂന്നംഗ ജഡ്ജിമരുടെ ബഞ്ച് ചൂണ്ടിക്കാട്ടി.നാടുകടത്തപ്പെടാനുള്ള ഒരാളെ അയാള്‍ എവിടെയായിരുന്നാലും അറസ്റ്റ് ചെയ്യാന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. കുറ്റം ചെയ്തയാള്‍ സൈക്കിളിലാണോ വിമാനത്തിലാണോ പാര്‍ക്കിലാണോ ട്രയിനിലാണോ എന്നൊന്നും നോക്കേണ്ട ചുമതല ഗാര്‍ഡയ്ക്കില്ല.

നിശ്ചിത സമയത്ത് നാട് വിട്ടു പോകാതെ മുന്തിയ ടൊയോട്ട ആവെന്‍സിസില്‍ ചുറ്റിക്കറങ്ങുന്നതിനേക്കാള്‍ സുരക്ഷ ഭരണഘടനാപരമായി അനുവദിച്ച വീട്ടില്‍ കഴിയുന്നതാരുന്നെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഡീപോര്‍ട്ട് ചെയ്യുന്നത് തല്‍ക്കാലത്തേക്ക് തടയണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാനായി രണ്ടാഴ്ചത്തേക്ക് നീട്ടി.ഇക്കാലയളവില്‍ പ്രതി ജയിലില്‍ തന്നെ തുടരാനും കോടതി നിര്‍ദേശിച്ചു.

Scroll To Top