Thursday August 17, 2017
Latest Updates

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലെത്താന്‍ അത്ഭുതപ്രവര്‍ത്തനം തെളിയിക്കേണ്ടതില്ലെന്ന് കത്തോലിക്കാ സഭ 

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലെത്താന്‍ അത്ഭുതപ്രവര്‍ത്തനം തെളിയിക്കേണ്ടതില്ലെന്ന് കത്തോലിക്കാ സഭ 

റോം:വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലെത്താന്‍ അത്ഭുതപ്രവര്‍ത്തനം തെളിയിക്കണമെന്ന വ്യവസ്ഥ കത്തോലിക്കാ സഭ വേണ്ടെന്ന് വെച്ചു.കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാലടികളെ പിന്തുടര്‍ന്നും ജീവിതപാഠങ്ങളെ ഉള്‍ക്കൊണ്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിക്കുന്നവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി.

കരുണയുടെ വഴികളില്‍ നടന്ന് സ്വജീവന്‍ ബലിയായി നല്‍കിയവരെല്ലാം പുതിയ നിയമ പ്രകാരം വാഴ്ത്തപ്പെട്ടവരാണ്.പ്ലേഗ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കിടയില്‍ അവര്‍ക്കായി ജീവിച്ചു ഒടവില്‍ രോഗം ബാധിച്ച് മരിച്ചവരും ഇക്കൂട്ടത്തില്‍പ്പെടും. അത്ഭുതം പ്രവര്‍ത്തിക്കുന്നത് മാത്രമല്ല വാഴ്ത്തപ്പെടലിന് മാനദണ്ഡമെന്ന് വത്തിക്കാന്റെ ഔദ്യോഗിക പത്രം ഒബ്സര്‍വേറ്റര്‍ റൊമാനോ പറയുന്നു.

ക്രിസ്തുവിനെ സമ്പൂര്‍ണമായി ഉള്‍ക്കൊണ്ടും അനുകരിച്ചും ത്യാഗവും സഹാനുഭൂതിയും പ്രാവര്‍ത്തികമാക്കുന്നവരെല്ലാം ദൈവ വഴികളിലാണ്.ഇറ്റാലിയന്‍ യുവതിയായ ചിയാര കോര്‍ബെല്ല ഇത്തരത്തില്‍പ്പെട്ടവളാണ് .അവളുടെ കഥ സ്വന്തം ജീവന്‍ മറ്റൊരു കുരുന്നിന്റെ ജീവനായി ദാനം നല്‍കിയതിന്റേതാണ് . കാര്‍സിനോമ എന്ന കാന്‍സര്‍ ബാധിതയായിരുന്നു 28കാരിയായ ഈ യുവതി. ഗര്‍ഭിണിയായിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഉള്ളിലുള്ള കുഞ്ഞിന്റെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ അവര്‍ ചികില്‍സ സ്വീകരിക്കാന്‍ മടിച്ചു. തന്റെ കുഞ്ഞിന് ജന്മം നല്‍കി ഒരു വര്‍ഷത്തിനുശേഷം അവര്‍ മരിച്ചു. രോഗം മര്‍ച്ഛിച്ചതിനാല്‍ ചികില്‍സ ഫലം ചെയ്തില്ല.’

ചില ക്രൈസ്തവര്‍ സ്വമനസ്സാലെ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ക്രിസ്തീയ മൂല്യങ്ങളെയും നന്മകളെയും വീരോചിതമായ തലത്തിലേക്ക് എത്തിക്കുന്നു ‘മാര്‍പ്പാപ്പയുടെ അപോസ്തോലിക് ഡിക്രി വിശദീകരിക്കുന്നു.ജീവിതത്തില്‍ ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരും നിസ്വാര്‍ഥമായ പ്രവൃത്തിയിലൂടെ ദൈവീകമായ കീര്‍ത്തി കേട്ടവരുമായിരിക്കണം വാഴ്ത്തപ്പെട്ടവരാകേണ്ടത്.അവരുടെ മരണശേഷമാകും അത്ഭുതങ്ങള്‍ സംഭവിക്കുക.കത്ത് തുടരുന്നു.

Scroll To Top