Monday October 15, 2018
Latest Updates

വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോട് ഐറിഷുകാര്‍ക്ക് എതിര്‍പ്പെന്ന് വ്യക്തമാക്കി സര്‍വ്വേഫലം…! ഇത് വേഷം കെട്ടോ ? 

വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോട് ഐറിഷുകാര്‍ക്ക് എതിര്‍പ്പെന്ന് വ്യക്തമാക്കി സര്‍വ്വേഫലം…! ഇത് വേഷം കെട്ടോ ? 

ഡബ്ലിന്‍:ലോകത്തെമ്പാടും വാലെന്റൈന്‍സ് ദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം ആളുകളും വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളില്‍ താല്പര്യപ്പെടുന്നില്ല എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

71 ശതമാനം ആളുകളാണ് അനിവാര്യമായ ആഘോഷപരിപാടികള്‍ അല്ല വാലെന്റൈന്‍സ് ദിനത്തില്‍ നടക്കുന്നതെന്നും ഇത്തരം അനാവശ്യ ചടങ്ങുകള്‍ക്ക് താല്പര്യം ഇല്ല എന്നും പറയുന്നത്. ഐറീച് ഇന്‍സൈറ്റ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. 61 ശതമാനം ആളുകള്‍ തങ്ങളുടെ പങ്കാളിയോടൊപ്പം ആഘോഷത്തിന് തയ്യാറാകുമ്പോള്‍ സ്‌പെഷ്യല്‍ ഡിന്നര്‍ ആണ് കൂടുതല്‍പേരും ഇഷ്ടപ്പെടുന്നത്. സിനിമ, ഔട്ടിങ് എന്നിവ വളരെ കുറച്ചു ആളുകള്‍ മാത്രമേ താല്പര്യപ്പെടുന്നുള്ളു.

സമ്മാനങ്ങള്‍ കൈമാറുക എന്നത് വാലെന്റൈന്‍സ് ദിനത്തില്‍ ഏറെ പ്രാധാന്യം ഉള്ളതായി പണ്ടുമുതലേ കരുതിവരുന്നു. എന്നാല്‍ 52 ശതമാനം കമിതാക്കള്‍ മാത്രമാണ് ഇത്തവണ സമ്മാനങ്ങള്‍ കൈമാറുന്നതിനായി ഒരുങ്ങിയിരിക്കുന്നത്. വാലെന്റൈന്‍സ് ദിനാഘോഷത്തോടുള്ള ആളുകളുടെ സമീപനത്തിലെ മാറ്റങ്ങളാണ് ഇതു വ്യക്തമാക്കുന്നത്.

Scroll To Top