Thursday June 21, 2018
Latest Updates

വാലന്‍ന്റൈന്‍സ് ഡേയില്‍ പുകവലി വുമുക്ത ക്യാമ്പസ് ആശയവുമായി കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട്

വാലന്‍ന്റൈന്‍സ് ഡേയില്‍ പുകവലി വുമുക്ത ക്യാമ്പസ് ആശയവുമായി കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട്

വാലന്‍ന്റൈന്‍സ് ദിനത്തില്‍ ക്യാമ്പസ് പുകവലി നിരോധിതമായിരിക്കുമെന്നു കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. നാഷണല്‍ നോ സ്മോക്കിങ് ഡേയോട് അനുബന്ധിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരത്തിലുള്ള ഒരു വത്യസ്ഥ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

യു സി ഡി ഉള്‍പ്പെടെ മറ്റു പല പ്രമുഖ ക്യാമ്പസുകളും ഇതെ ആശയം നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ലീമെറിക് യൂണിവേഴ്‌സിറ്റിയില്‍ പല തരത്തിലുള്ള അഭിപ്രായം വ്യത്യാസങ്ങള്‍ കൊണ്ട് ഈ ആശയം നടപ്പാക്കാനായില്ല.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 1,300 ല്‍ അധികം ആളുകളുടെ ഇടയില്‍ നടത്തിയ സര്‍വ്വേ അനുസരിച്ചു 44% ആളുകള്‍ സ്മോക്ക് ഫ്രീ ക്യാമ്പസ് എന്ന ആശയത്തെ അനുകൂലിക്കുന്നരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ‘സ്മോക്ക് ലെസ്സ് ക്യാമ്പസ്’ എന്ന ക്യാമ്പയ്ന്‍ നടത്താന്‍ ഐ റ്റി സി തീരുമാനിച്ചത്.

അയര്‍ലണ്ട് ആന്റി ടുബാക്കോ ഓര്‍ഗനൈസഷന്‍ ചെയര്‍മാന്‍ ഡോ. പാട്രിക് ടൂളി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ ആശയത്തെ അഭിനന്ദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മോക്ക് ഫ്രീ ക്യാമ്പസ് എന്ന ആശയത്തെ പൂര്‍ണ്ണമായി അംഗീകരിക്കാത്ത 41% ആളുകളുടെ അഭിപ്രായം അനുസരിച്ചു മൂന്നിടങ്ങളില്‍ സ്മോക്കിങ് ഷെല്‍ട്ടര്‍സ് അനുവദിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി

Scroll To Top