Thursday July 27, 2017
Latest Updates

വാര്‍ത്ത ‘മുക്കാന്‍’ ടിവി അവതാരകന്‍ ആവശ്യപ്പെട്ടത് 5 കോടി രൂപ

വാര്‍ത്ത ‘മുക്കാന്‍’ ടിവി അവതാരകന്‍ ആവശ്യപ്പെട്ടത് 5 കോടി രൂപ

ഹൈദ്രബാദ്: വാര്‍ത്ത മുക്കാന്‍ 5 കോടി ആവശ്യപ്പെട്ട ടിവി അവതാരകന്‍ അറസ്റ്റില്‍. തെലുങ്കിലെ പ്രശസ്ത ടിവി അവതാരകന്‍ ഹര്‍ഷവര്‍ദ്ധനന്‍ ആണ് വാര്‍ത്ത മുക്കാന്‍ 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് പോലീസ് പിടിയിലായത്. ടി.വി 9 തെലുങ്ക് ചാനലില്‍ രാത്രി 11.30 മുതല്‍ 10 മിനിറ്റ് നേരമാണ് ഹര്‍ഷവര്‍ദ്ധനന്‍ അവതരിപ്പിക്കുന്ന ക്രൈം ഷോ. ഈ ഷോയുമായി ബന്ധപ്പെട്ട് വാര്‍ത്ത മുക്കാന്‍ കൈക്കൂലി ചോദിച്ചതിനാണ് ഹര്‍ഷവര്‍ദ്ധന്‍ അറസ്റ്റിലായത്.

ആന്ധ്രപ്രദേശിലെ സെന്റ് ജോസഫ് സ് ഡെന്റല്‍ കോളേജിനെക്കുറിച്ചുള്ള വാര്‍ത്ത, പരിപാടിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഇയാള്‍ കോളേജ് മാനേജ് മെന്റില്‍ നിന്ന് 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മാനേജ് മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഹര്‍ഷവര്‍ദ്ധനന്റെയും കൂട്ടരുടെയും പരിപാടി. മാനേജ് മെന്റ് തട്ടിപ്പുകളെക്കുറിച്ച് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ശേഷമായിരുന്നു ഹര്‍ഷവര്‍ദ്ധനും കൂട്ടരും കോളേജ് അധികൃതരെ സമീപിച്ചത്.

അഡ്വാന്‍സായി കുറച്ച് പണം വേണമെന്നും ബാക്കി പിന്നീട് മതിയെന്നും ഇയാള്‍ കോളേജ് അധികൃതരോട് പറയുകയായിരുന്നു. ചെറിയ തുകയ്ക്ക് സംഭവം ഒതുക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെങ്കിലും ഹര്‍ഷവര്‍ദ്ധനന്‍
വഴങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹര്‍ഷവര്‍ദ്ധനോടൊപ്പം നാലു കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില തെലുങ്ക് ചിത്രങ്ങളിലും ഹര്‍ഷവര്‍ദ്ധനന്‍ അഭിനയിച്ചിരുന്നു.

Scroll To Top