Sunday May 28, 2017
Latest Updates

വാര്‍ത്തയില്ലാത്ത ആര്‍ ടി ഇ 

വാര്‍ത്തയില്ലാത്ത ആര്‍ ടി ഇ 

രാത്രി ഒന്‍പത് മണിക്കുള്ള വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആര്‍ ടി ഇ പ്രേക്ഷകര്‍ ഇന്നലെ കണ്ടത് ആവര്‍ത്തിച്ചു കാണിച്ചു കൊണ്ടിരുന്ന പരസ്യങ്ങളും പ്രൊമോകളും.കഴിഞ്ഞ രാത്രി ആര്‍ ടി ഇ യില്‍ 11 മിനിറ്റോളമാണ് വാര്‍ത്ത മുടങ്ങിയത്.

11 മിനിറ്റുകള്‍ക്ക് ശേഷം കാര്യങ്ങള്‍ നേരെയായി. സൗണ്ട് ഡെസ്‌ക്കില്‍ ഉണ്ടായ തകരാര്‍ കാരണമാണ് വാര്‍ത്ത മുടങ്ങിയത്. ഇതേ തുടര്‍ന്ന് മുഴുവന്‍ ന്യൂസ് ടീമും സ്റ്റുഡിയോ മാറേണ്ടി വന്നു.അതിന് ശേഷം മാത്രമാണ് വാര്‍ത്താപ്രക്ഷേപണം ആരംഭിക്കാന്‍ കഴിഞ്ഞത്. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിക്കാതെ ആയതിനെത്തുടര്‍ന്ന് പ്രധാന അവതാരകന് വാര്‍ത്ത വായിക്കാന്‍ കഴിയാതെ പോയതായിരുന്നു പ്രശ്‌നം. തടസ്സം നേരിട്ടതിന് ആര്‍ ടി ഇ ട്വിറ്റര്‍ വഴി ക്ഷമാപണം നടത്തി.

Scroll To Top