Saturday May 27, 2017
Latest Updates

വാട്ടര്‍ മീറ്ററിനെതിരെയുള്ള പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു

വാട്ടര്‍ മീറ്ററിനെതിരെയുള്ള പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു

ഡബ്ലിന്‍: വാട്ടര്‍ മീറ്ററിനെതിരെയുള്ള പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.വാട്ടര്‍ മീറ്ററിനെതിരെ രഹ്നെയില്‍ നടന്ന സമരമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഇന്നലെ രാവിലെ പ്രദേശത്ത് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നു.

ഇതിനിടെ സംഘര്‍ഷത്തിലേക്ക് നീങ്ങിയ സമരം ശാന്തമാക്കാന്‍ ഗാര്‍ഡ സ്ഥലത്ത് എത്തി. കഴിഞ്ഞ രണ്ടു മാസമായി വിവിധ മേഖലകളിലായി വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇന്നലെ നടന്ന സമരത്തിനിടെ വികലാംഗനായ ഒരാള്‍ക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ പൊതുജനങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ഒരാള്‍ക്കാണ് പരുക്കേറ്റത്.

സംഘര്‍ഷത്തിനിടെ ഇയാള്‍ വീല്‍ ചെയര്‍ സഹിതം നിലത്ത് വീണു. തുടര്‍ന്ന് ഇയാളെ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ കുറെ നാളുകളായി ഡബ്ലിനില്‍ സമരം നടന്നുവരികയാണ്. എന്നാല്‍ പ്രദേശ വാസികളുടെ രൂക്ഷമായ എതിര്‍പ്പ് മറികടന്നും ഈ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി നേതാക്കള്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

Scroll To Top