Saturday November 25, 2017
Latest Updates

വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാത്രക്കാരെ ദുരിതത്തിലാക്കുന്നു

വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാത്രക്കാരെ ദുരിതത്തിലാക്കുന്നു

ഡബ്ലിന്‍: വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാത്രക്കാരെ ദുരിതത്തിലാക്കുന്നു. സൌത്ത് ഡബ്ലിനിലെ റാനില മേഖലയിലാണ് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനായി അധികൃതര്‍ എത്തിയത്. ഫുട്പാത്തുകളില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചു കൊണ്ട് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജോലിയില്‍ അധികൃതര്‍ വ്യാപൃതരായതോടെ ഇവിടെ യാത്രക്കാര്‍ക്ക് നടക്കാനാകാത്ത സാഹചര്യമുണ്ടായി.ഡബ്ലിന്റെ മിക്ക പ്രദേശങ്ങളിലും സമാനമായ അവസ്ഥയുണ്ട് 

അധികൃതരുടെ അനാസ്ഥ മൂലം ഫുട്പാത്തിലൂടെയുള്ള സഞ്ചാരം മുടങ്ങിയത് കൂടാതെ സ്വന്തം വീടുകളിലേക്ക് പോലും കയറാനാകാത്ത വിധം വഴി അടഞ്ഞു പോയതായി സമീപവാസികള്‍ പരാതിപ്പെട്ടു. വികലാംഗര്‍ക്കും മറ്റ് ശാരീരിക വൈകല്യമുള്ളവര്‍ക്കും ഒട്ടും സഞ്ചരിക്കാന്‍ കഴിയാത്ത വിധമാണ് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജോലികള്‍ക്ക് എത്തിയ ജീവനക്കാര്‍ ഫുട്പാത്തില്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. 

ഇതിനെതിരെ പ്രദേശവാസികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. കുറച്ച് ദിവസമായി വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്നലെയാണ് യാത്രാദുരിതം ഏറ്റവും ക്ലേശകരമായത്

Scroll To Top