Thursday January 19, 2017
Latest Updates

വാട്ടര്‍ ബില്‍ സിനഡിലും പാസായി

വാട്ടര്‍ ബില്‍ സിനഡിലും പാസായി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ വാട്ടര്‍ ബില്‍ ഡയലിന് പിന്നാലെ സിനഡിലും പാസായി. 25 ന് എതിരെ 28 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. വൈകുന്നേരം ആറ് മണി വരെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസായത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ
ജലനിരക്ക് ഉള്‍പ്പെടുന്നതാണ് വാട്ടര്‍ ബില്‍. ഇരു സഭകളിലും പാസായ വാട്ടര്‍ ബില്‍ ഇനി പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ അംഗീകാരത്തിനായി പോകും.

പ്രസിഡന്റിന്റെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും. അതേസമയം ഹിഗ്ഗിന്‍സ് ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ടു ഒരു വിഭാഗം സെനറ്റര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്.

Scroll To Top