Wednesday April 26, 2017
Latest Updates

വാട്ടര്‍ ഫോര്‍ഡിലെ പെട്രോള്‍ പമ്പില്‍ അക്രമണം : രണ്ടുപേര്‍ പിടിയില്‍

വാട്ടര്‍ ഫോര്‍ഡിലെ പെട്രോള്‍ പമ്പില്‍ അക്രമണം : രണ്ടുപേര്‍ പിടിയില്‍

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ പെടോള്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ഗാര്‍ഡയുടെ പിടിയിലായി.
കഴിഞ്ഞ ദിവസം വൈകിട്ട് 7.15ഓടെയാണ് പാര്‍ക്ക് റോഡിലുള്ള സര്‍വ്വീസ് സ്‌റ്റേഷനില്‍ കൊള്ള നടന്നത്. സര്‍വ്വീസ് സ്‌റ്റേഷനിലേക്ക് കയറിയ രണ്ടുപേര്‍ അവിടെയുള്ള ജോലിക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയായിരുന്നു.

അക്രമികളുടെ കയ്യില്‍ കത്തി ഉണ്ടായിരുന്നെന്നും അതു കാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയായിരുന്നുവെന്നുമാണ്
സര്‍വ്വീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഒരു ഉപഭോക്താവിന് അക്രമികളില്‍ നിന്നും പരിക്കുപറ്റിയിട്ടുണ്ട്. പിന്നീട് ഇയാളെ വാട്ടര്‍ഫോര്‍ഡ് റീജിയണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാള്‍ക്കേറ്റ പരിക്കുകള്‍ ജീവന് ഭീഷണി നല്‍കുന്നതല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
വാട്ടര്‍ഫോര്‍ഡ് സിറ്റി സെന്ററിലുള്ള ഒരു അപ്പാര്‍ട്‌മെന്റില്‍ നടത്തിയ അന്വേഷണത്തിലാണ് 20വയസ്സോളം പ്രായമുള്ള രണ്ടുപേരും അറസ്റ്റിലായത്.
ഇവരെ ട്രമോര്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കി. ദൃക്‌സാക്ഷികളോട് റിപ്പോര്‍ട്ടുചെയ്യാനും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top