Wednesday February 22, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം; ‘ഒരുമ 2014’ ശനിയാഴ്ച ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം; ‘ഒരുമ 2014’ ശനിയാഴ്ച ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഒരുമ 2014’ ഓണാഘോഷ പരിപാടികള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 06/09/2014 ശനിയാഴ്ച രാവിലെ 10.30 ന് പരിപാടികള്‍ തുടങ്ങും. ഡെ ലെ സെയില്‍ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. 

ഓണാഘോഷത്തിന്റെ ഭാഗമായി, ചെസ് മത്സരം, ചീട്ടുകളി, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, കാരംസ് തുടങ്ങിയ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു.വടം വലി അടക്കമുള്ള കൂടുതല്‍ കലാ കായിക പരിപാടികള്‍ ശനിയാഴ്ച നടത്തപ്പെടും വാട്ടര്‍ഫോര്‍ഡിലെ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യൂഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. 

ഏറ്റവും നന്നായി കേരളീയ ശൈലിയില്‍ വസ്ത്രം ധരിച്ച് എത്തുന്ന പുരുഷനും വനിതയ്ക്കും പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്ത :അനസ് സെയ്ദ്

dw

ddr

dro

Scroll To Top