Tuesday October 16, 2018
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം വാര്‍ഷികദിനാഘോഷങ്ങളും , ‘ജ്വാലയുടെ ‘ ഉത്ഘാടനവും പ്രൗഢഗംഭീരമായി 

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം വാര്‍ഷികദിനാഘോഷങ്ങളും , ‘ജ്വാലയുടെ ‘ ഉത്ഘാടനവും പ്രൗഢഗംഭീരമായി 

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം 10 വാര്‍ഷികദിനഘോഷവും, ക്രിസ്മസ് -പുതുവത്സരാഘോഷവും ,വനിതാ കൂട്ടായ്മയായ ജ്വാലയുടെ ഉത്ഘാടനവും സിസംബര്‍ 30 ശനിയാഴ്ച ഫെറി ബാങ്ക് പാരിഷ്ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍, ഷോണ്‍ റയിന്‍ഹാര്‍ട്ട് നിര്‍വ്വഹിച്ചു.

കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ആയ വിവിധ കലാപരിപാടികളും ഡബ്‌ളിന്‍ സോള്‍ ബീറ്റ്‌സിന്റെ ന്റെ ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകി.

ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആര്‍ബിറ്റ് ജെയ്സണെ ചടങ്ങില്‍ അനുമോദിച്ചു.

വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ അംഗങ്ങളുടെ പ്രഥമ സംരഭമായ 24 റിവര്‍ ഡേയസ് എന്ന ഷോട്ട് ഫിലിമിന്റെ ടീസര്‍ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു

പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും അസ്സോസിയേഷന്‍ ഒരുക്കിയിരുന്നു, പരിപാടിയുടെ പങ്കെടുത്തവര്‍ക്കും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

Scroll To Top