Monday November 20, 2017
Latest Updates

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ കൂട്ടായ്മയും നവംബര്‍ 5ന്

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ കൂട്ടായ്മയും നവംബര്‍ 5ന്

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പൊതുയോഗവും സൗഹൃദ കൂട്ടായ്മയും നവംബര്‍ മാസം 5ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 7.00 വരെ ന്യൂടൗണ്‍ പാരീഷ് ഹാളില്‍ വച്ച് ചേരുന്നതാണ്.

എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കരോക്കെ ഈവെനിംഗും ,നാടന്‍ ലഘു ഭക്ഷണവും അസോസിയേഷന്‍ ഇതോടൊപ്പം ഒരുക്കുന്നു.

കരോക്കെ ഈവെനിംഗില്‍ പാട്ടുകള്‍ പാടാന്‍ സാധിക്കുന്ന എല്ലാവരും ,(മുതിര്‍ന്നവരും കുട്ടികളും )പാട്ടിന്റെ കരൊക്കെയുമായി വരുവാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഒരുമിപ്പിക്കാനും , അസോസിയേഷന്റെ മുന്നോട്ടുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും വേണ്ടിയുള്ള നേതൃനിരയെ തിരഞ്ഞെടുക്കാന്‍ എല്ലാ സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ഡിസംബര്‍ 30 ന് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top