Sunday January 22, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ റോമന്‍ വംശജര്‍ക്കെതിരെ സംഘടിത നീക്കം ,സ്ത്രീകളെയും,കുട്ടികളെയും പ്രദേശവാസികള്‍ ആക്രമിച്ചു 

വാട്ടര്‍ഫോര്‍ഡില്‍ റോമന്‍ വംശജര്‍ക്കെതിരെ സംഘടിത നീക്കം ,സ്ത്രീകളെയും,കുട്ടികളെയും പ്രദേശവാസികള്‍ ആക്രമിച്ചു 

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡില്‍ റോമന്‍ വംശജര്‍ക്കെതിരെ സംഘടിത ആക്രമണം. റോമന്‍ വംശജര്‍ താമസിക്കുന്ന മനോര്‍ സ്ട്രീട്ടിലാണ് സംഭവം. റോമന്‍ വംശജരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രദേശവാസികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് റോമന്‍ കുടുംബങ്ങളെ വീട് ഒഴിപ്പിക്കേണ്ടി വന്നു. ഇരുനൂറിലധികം പേര്‍ അണിനിരന്ന പ്രകടനമാണ് നടന്നത്. പ്രദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ റോമന്‍ വംശജരാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്ത പ്രകടനം അക്രമാസക്തമാവുകയായിരുന്നു.രാജ്യത്ത് പ്രത്യക്ഷമായ രീതിയില്‍ ഇവര്‍ക്ക് നേരെ നടക്കുന്ന സംഘടിതമായ ആദ്യ ആക്രമണം ആണിത്.

സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തുന്നുണ്ട് 

റോമാനിയയില്‍ നിന്നുള്ള ഈ കുടിയേറ്റ വംശജര്‍ അയര്‍ലണ്ടില്‍ ഇതിനു മുന്‍പ് പലതവണയും അപമാനിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഡബ്ലിനില്‍ ഇവരുടെ വംശത്തില്‍ പെട്ട രണ്ടു കുട്ടികളെ ഗാര്‍ഡയുടെ സഹായത്തോടെ ,സോഷ്യല്‍ സര്‍വീസ് ഏറ്റെടുത്തത് കഴിഞ്ഞ വര്‍ഷം ആഗോള ശ്രദ്ധ നേടിയിരുന്നു.

ഫെയ്‌സ്ബുക്കില്‍ രൂപീകരിച്ച റോമന്‍ വിരുദ്ധ പേജിലൂടെയാണ് വാട്ടര്‍ ഫോര്‍ഡില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഈ മേഖലയില്‍ മുപ്പതോളം റോമന്‍ വംശജര്‍ താമസിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട റോമന്‍ വംശജരില്‍ പ്രായമായ സ്ത്രീകളും കുട്ടികളുമുണ്ട്. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് എത്തിയ ഗാര്‍ഡ റോമന്‍ വംശജരുടെ സുരക്ഷയെ കരുതി വീട് ഒഴിപ്പിക്കുകയായിരുന്നു.ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ ഒരു യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു.

Scroll To Top