Friday November 16, 2018
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ മലയാളി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി മോഷണം, പ്രതികളെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടിച്ചു 

വാട്ടര്‍ഫോര്‍ഡില്‍ മലയാളി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി മോഷണം, പ്രതികളെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടിച്ചു 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡിലെ കോര്‍ക്ക് റോഡിലുള്ള മാക്‌സോള്‍ ഗാരേജില്‍ അര്‍ദ്ധരാത്രിയില്‍ അതിക്രമിച്ച് കയറി അവിടെ ജോലി ചെയ്തിരുന്ന മലയാളികളായ യുവാക്കളെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം പിടിയിലായി.

ഇന്നലെ രാത്രി 12.10ഓടെയാണ് മുഖം മൂടി ധരിച്ച മോഷ്ടാവ് ഗാരേജില്‍ എത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാളുടെ അടുത്തെത്തി ശബ്ദമുയര്‍ത്തി ഭീഷണിപ്പെടുത്തി,കത്തി ചൂണ്ടി റ്റില്‍ തുറക്കാന്‍ ആവശ്യപ്പെട്ടതോടെ കടയില്‍ ഉണ്ടായിരുന്ന കസ്റ്റമേഴ്‌സ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.ആദ്യ റ്റില്‍ തുറന്നു കൊടുത്തപ്പോള്‍ പണം എടുക്കാനായി മോഷ്ടാവ് ശ്രമിക്കുന്നതിനിടയില്‍ മറ്റു ടില്ലുകള്‍ തുറന്നു കൊടുക്കാതെ റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മലയാളി യുവാക്കള്‍ പുറത്തേയ്ക്ക് പാഞ്ഞു.

ആദ്യ ടില്ലിലെ പണമെടുത്ത ശേഷം അടുത്ത റ്റില്ലും തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ട് അലറി വിളിച്ചു കൊണ്ട് ഊരിപ്പിടിച്ച കത്തിയുമായി മോഷ്ടാവ് പുറത്തുവന്നെങ്കിലും ഗാരേജ് പരിസരത്ത് തന്നെ നിന്നിരുന്ന അവരെ അയാള്‍ സമീപിക്കും മുമ്പ്, കാറുമായി കാത്തിരുന്ന മോഷ്ടാവിന്റെ പങ്കാളി മോഷ്ടാവിനെ കാറില്‍ കയറ്റി ഓടിച്ചു പോയി.

മലയാളി ജീവനക്കാര്‍ ഗാര്‍ഡയെ അപായ സൂചന നല്‍കി വിവരം അറിയിച്ചതൊപ്പം,ഗാരേജ് പരിസരത്തുണ്ടായിരുന്ന മറ്റൊരാളും ഗാര്‍ഡയ്ക്ക് വിവരം നല്‍കിയിരുന്നു.

ഇതിനിടെ പാഞ്ഞുപോയ മോഷ്ട്ടാക്കളെ ഒരാള്‍ കാറില്‍ പിന്തുടര്‍ന്നു അവരുടെ വിവരങ്ങളും ഗാര്‍ഡയ്ക്ക് നല്‍കി കൊണ്ടിരുന്നു.വാട്ടര്‍ഫോര്‍ഡ് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ ഗാര്‍ഡ സംഘങ്ങളും കള്ളന്മാരെ ചേസ് ചെയ്തു പിടിക്കാന്‍ രംഗത്തിറങ്ങിയതോടെ ഗത്യന്തരമില്ലാതെ വന്ന അവര്‍ക്ക് കീഴടങ്ങേണ്ടി വന്നു.

മുപ്പതു വയസുകാരായ പ്രതികളെ ഗാര്‍ഡ കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്തു വരികയാണ്.

ഷിനു ജോര്‍ജ്,ഷാജു ജോസ് എന്നി മലയാളികളാണ് സംഭവസമയത്ത് ഗാരേജില്‍ ജോലി ചെയ്തിരുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top