Tuesday April 25, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് തിരുനാളിന് ഇന്ന് തുടക്കം 

വാട്ടര്‍ഫോര്‍ഡില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് തിരുനാളിന് ഇന്ന് തുടക്കം 

വാട്ടര്‍ഫോര്‍ഡ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പളളിയില്‍ ഇടവകമദ്ധ്യസ്ഥയായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍ ഇന്ന് ആരംഭിക്കും.ആഗസ്റ്റ് മാസം 23, 24 (ഇന്നും നാളെയും ) തീയതികളിലാണ് തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നത്. ഈ വര്‍ഷത്തെ വാര്‍ഷികപ്പെരുന്നാളാഘോഷങ്ങളില്‍ ഫാ. പീറ്റര്‍ കുര്യാക്കോസ് (യു.കെ) മുഖ്യകാര്‍മ്മികനായിരിക്കുന്നതാണ്. 

ഇന്ന് (ശനിയാഴ്ച) വൈകിട്ട് 7 ന് കൊടി ഉയര്‍ത്തല്‍, തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരം, സായാഹ്നധ്യാനം എന്നിവ നടക്കും. ആഗസ്റ്റ് മാസം 24 (ഞായറാഴ്ച) രാവിലെ 10 ന് പ്രാഭാതനമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന,പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, സണ്ടേസ്‌കൂള്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്കുളള സമ്മാനവിതരണം, ആദ്യഫലലേലം എന്നിവ വാട്ടര്‍ഫോര്‍ഡ് സെന്റ്‌റ് പാട്രിക് ദൈവാലയത്തില്‍ വച്ചും, ഉച്ചക്ക് ഒരുമണിക്ക് പെരുന്നാള്‍ സ്‌നേഹവിരുന്ന് വാട്ടര്‍ഫോര്‍ഡ് ന്യുടൗണ്‍ പളളിയുടെ ഹാളില്‍ വച്ചും നടത്തുന്നതാണെന്ന് വികാരി ഫാ.ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

Scroll To Top