Saturday September 23, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ തിരുനാള്‍ ആഘോഷം ജൂലൈ 26 ന് 

വാട്ടര്‍ഫോര്‍ഡില്‍ തിരുനാള്‍ ആഘോഷം ജൂലൈ 26 ന് 

വാട്ടര്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി.തോമാശ്ലീഹയുടെയും കേരളത്തിന്റെ സ്വന്തം വിശുദ്ധയായ വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷവും, സണ്ടേ സ്‌കൂള്‍ വാര്‍ഷികവും ജൂലൈ 26 ശനിയാഴ്ച വാട്ടര്‍ഫോര്‍ഡ് ഡി ല സലെ കോളേജ് ചാപ്പലില്‍ നടത്തപ്പെടും.

വൈകുന്നേരം 3 ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മ ങ്ങളില്‍ ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.ഫാ.അക്വീനോസ് (വെക്‌സ്‌ഫോര്‍ഡ് )വചന സന്ദേശം നല്‍കും.

തുടര്‍ന്ന് പൊതുസമ്മേളനവും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടുമെന്ന് ഇടവക വികാരി ഫാ.ജോസ് ഭരണികുളങ്ങര, സെക്രട്ടറി ജോര്‍ജ്ജ്കുട്ടി, ട്രസ്റ്റി സാബു ഐസക് എന്നിവര്‍ അറിയിച്ചു.

smccnotice2014

Scroll To Top