Sunday August 19, 2018
Latest Updates

വാട്ടര്‍ഫോഡ് മലയാളികളുടെ ‘ 24 റിവര്‍ ഡെയില്‍’ ജനശ്രദ്ധ ആകര്‍ഷിക്കുന്നു…..

വാട്ടര്‍ഫോഡ് മലയാളികളുടെ ‘ 24 റിവര്‍ ഡെയില്‍’ ജനശ്രദ്ധ ആകര്‍ഷിക്കുന്നു…..

മ്മള്‍ പ്രവാസി മലയാളികള്‍ എല്ലാവരും തന്നെ തിരക്ക് പിടിച്ച ജീവിതവുമായി മുന്നോട്ടു പായുകയാണ്. ഒരുതരത്തില്‍ അല്ലെങ്കില്‍ വേറെ ഒരു തരത്തില്‍. ആ തിരക്ക് പിടിച്ച ജീവിതത്തില്‍ നമ്മുക്ക് ആശ്വാസമായി വരുന്നത് ചെറിയ ചെറിയ കൂട്ടായ്മകളില്‍ നടക്കുന്ന പരിപാടികള്‍ ഒക്കെ തന്നെയാണ്.

മലയാളി അസോസിയേഷനുകളും, സാംസ്‌കാരിക സംഘടനകളും അതിനു നമ്മളെ സഹായിക്കുന്നു. ഓണം,ക്രിസ്തുമസ് പരിപാടികള്‍ ഒക്കെ തന്നെയാണ് അതിനു ഉദാഹരണം.അങ്ങിനെയുള്ള തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയിലും നമ്മളില്‍ പല ആളുകളും പലതരത്തിലുള്ള കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നുമുണ്ട്.അതില്‍ പ്രധാനപെട്ട ഒന്ന് തന്നെയാണ് ഐറിഷ് മലയികളുടെ ഇടയില്‍ നിന്നും വരുന്ന ‘ഹ്രസ്വ ചിത്രങ്ങള്‍’

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ എല്ലാവരുടെ സമയവും, സാനിധ്യവും ഉറപ്പ് വരുത്തി കൊണ്ട് തന്നെയാണ് ഇത് പോലുള്ള ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.അത് കൊണ്ട് തന്നെയായിരിക്കും നമ്മുടെ ഇടയില്‍ നടക്കുന്ന എല്ലാതരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടുന്നതും.ഏതു തരം കലാപരിപാടികള്‍ ആയാലും അതിന്റെ പിന്നിലെ അദ്ധ്വാനം ഏറെ വിലമതിക്കപ്പെടേണ്ടത് തന്നെ.

ഇന്നലെയാണ് ഞാന്‍ ‘ 24റിവര്‍ ഡെയില്‍’ എന്ന ഹ്രസ്വ ചിത്രം കാണുന്നത്. ഒരു മികച്ച ഹൃസ്വചിത്രം എന്ന് തന്നെ പറയാം. നമ്മള്‍ ഐറിഷ് മലയാളികളുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ചെയ്തു തീര്‍ത്ത ഒരു ചിത്രം.കുറ്റങ്ങള്‍ കണ്ടു പിടിക്കാനാണെങ്കില്‍ കുറേയുണ്ട്. പക്ഷെ ആ സിനിമയുടെ പിന്നിലും, മുന്നിലും പ്രവര്‍ത്തിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു.കാരണം ആദ്യം പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചിത്രത്തെ പിന്നെ നമ്മളെ പിടിച്ചിരുത്തുന്ന രീതിയിലേക്ക് മാറ്റി എന്നുള്ളത് തന്നെയാണ് ചിത്രത്തെ വിജയിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ക്യാമറ കണ്ടപ്പോള്‍ 2013ല്‍ ഇറങ്ങിയ Coherence എന്ന ചിത്രത്തെയാണ് എനിക്ക് ഓര്‍മ വന്നത്.അതിലെ ക്യാമറ ചലനങ്ങള്‍ തന്നെ പിന്തുടരുന്ന പോലെ തോന്നി.

എന്തായാലും ഈ സിനിമ ഒന്ന് നിങ്ങള്‍ക്ക് കണ്ടു നോക്കാം.എനിക്ക് ഇഷ്ട്ടമായി. മിക്കവാറും നിങ്ങള്‍ക്കും ഇഷ്ട്ടപെടും.
ജിസ് തോമസ് കിൽക്കെന്നി

Scroll To Top