Thursday September 21, 2017
Latest Updates

വാടക കുത്തക മാഫിയാ കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭം: ഡബ്ലിനിലെ ഐആര്‍ഇഎസ് ഓഫിസ് ഉപരോധം അഞ്ചിന്

വാടക കുത്തക മാഫിയാ കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭം: ഡബ്ലിനിലെ ഐആര്‍ഇഎസ് ഓഫിസ് ഉപരോധം അഞ്ചിന്

ഡബ്ലിന്‍:ആയിരക്കണക്കിന് വീടുകള്‍ ഡബ്ലിനില്‍ വാടകയ്ക്ക് നല്‍കുന്ന കുത്തക കമ്പനിക്കെതിരെ വാടകക്കാര്‍ സംഘടിക്കുന്നു.സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഐആര്‍ഇഎസിനെതിരെയാണ് വാടകക്കാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.

അയര്‍ലണ്ടിലെ ഏറ്റവും വലിയ വാടക ഭീമന്‍ ഐആര്‍ഇഎസ് ആണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.പ്രതീകാത്മകമായാണ് ഇവരെ തന്നെ ആദ്യം തിരഞ്ഞെടുത്തത്.

ഡബ്ലിനിലെ വീട്ട് വാടക ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഈ സ്ഥാപനമാണ്.നാമയുടെ അതായത് സര്‍ക്കാരില്‍ നിന്ന് നിരവധി പ്രോപ്പര്‍ട്ടികള്‍ നയവിലയില്‍ ഇവര്‍ സ്വന്തമാക്കി.തുടര്‍ന്ന് ഒരു അക്രമകാരിയെപ്പോലെ വാടകകുത്തനെ ഉയര്‍ത്തുകയാണ്.എന്നിട്ട് ഡബ്ലിനില്‍ ഉയര്‍ന്ന വാടകയാണെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു.

ഡബ്ലിനിലെ വാടകക്കാരെ ഇത്തരത്തില്‍ ‘കൊന്ന് വാടകയെടുക്കുന്നത് ‘വളരെ മോശമാണെന്ന് സ്ഥാപനത്തിന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് എഹ്റില്‍ച് സ്വയം വെളിപ്പെടുത്തിയിരുന്നു.ദ മേപ്പിള്‍ എന്ന ഐആര്‍ഇഎസ് അപാര്‍ട്മെന്റിന്റെ വാടക തുടങ്ങുന്നതു തന്നെ 1800യൂറോയിലാണ്.സര്‍ക്കാര്‍ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ഈ കുത്തക മാഫിയാ കമ്പനിയാണ് വാടക പ്രതിസന്ധിയുടെ പേരില്‍ തടിച്ചുകൊഴുക്കുന്നത്. ഇവരാണ് വാടക വര്‍ധനയുടെ സുപ്രധാന ഗുണഭോക്താക്കളും. ഈ കമ്പനിയുടെ വാടകയില്‍ നിന്നുള്ള വരുമാനം 2016ല്‍ 30മില്യന്‍ യൂറോയാണ്. ഇതാരുടെ പണമാണെന്ന് വാടകക്കാര്‍ ചോദിക്കുന്നു.

ഗ്രാന്റ് കനാല്‍ ഡോക്കിലെ ഐആര്‍ഇഎസ് ഓഫിസ് ഉപരോധിക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.ജൂലൈ അഞ്ചിന് ഉച്ചക്ക് ഒന്നിന് നടക്കുന്ന ഉപരോധസമരത്തില്‍ എല്ലാവരും അണിനിരക്കണമെന്ന് അവര്‍ അഭ്യര്‍ഥിക്കുന്നു.ഡബ്ലിനിലെ സാധാരണക്കാരനെ ചൂഷണം ചെയ്തുണ്ടാക്കുന്ന ‘കൊള്ളമുതലിനെ’ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു സമരക്കാര്‍ പറയുന്നു. ഐആര്‍ഇഎസിന്റെ വാടകക്കാരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ഈ പ്രക്ഷോഭത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

Scroll To Top