Tuesday January 17, 2017
Latest Updates

വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍

വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ ബാരുവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താനാണ് ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം അംഗീകരിച്ചു.

വാജ്‌പേയ്ക്ക് പുറമേ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നരസിംഹ റാവുവിനും ഭാരതരത്‌ന നല്‍കാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് മൂലമാകാം ഈ ആലോചന നടക്കാതെ പോയതെന്ന് ബാരു പറഞ്ഞു. 2004 മുതല്‍ എല്ലാ വര്‍ഷവും ഇക്കാര്യം താന്‍ മന്‍മോഹനുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തും ഇക്കാര്യം നടന്നില്ല.

അതേസമയം സോണിയ ഗാന്ധിയാണോ ഇതിന് തടസ്സം നിന്നത് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ നേരത്തെയും വിവാദ വെളിപ്പെടുത്തലുകള്‍ ബാരു നടത്തിയിരുന്നു. ഡിസംബര്‍ 25 ന് മോഡി സര്‍ക്കാര്‍ വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കി ആദരിച്ചു. വാജ്‌പേയ്‌ക്കൊപ്പം മദന്‍ മോഹന്‍ മാളവ്യയ്ക്കും എന്‍ ഡി എ സര്‍ക്കാര്‍. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി.

Scroll To Top