Wednesday February 22, 2017
Latest Updates

വാഗമണ്‍ സംഭവം:ഒരു കുഞ്ഞിനെ മാത്രമേ കൊലപ്പെടുത്തിയിട്ടുള്ളൂവെന്ന് ബിജീഷ

വാഗമണ്‍ സംഭവം:ഒരു കുഞ്ഞിനെ മാത്രമേ കൊലപ്പെടുത്തിയിട്ടുള്ളൂവെന്ന് ബിജീഷ

പീരുമേട്: വാഗമണ്‍ കോലാഹലമേട്ടില്‍ നവജാത ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റം മാതാവ് സമ്മതിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബിജീഷയുടെ(23) അറസ്റ്റ് രേഖപ്പെടുത്തി. ബിജീഷ ഒറ്റയ്ക്കാണെന്നു കൃത്യം ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി. ബിജീഷയുടെ ഭര്‍ത്താവ് പ്രവീണിനോ മറ്റു കുടുംബാംഗങ്ങള്‍ക്കോ സംഭവത്തില്‍ പങ്കില്ലെന്നാണു കരുതുന്നതെന്നു പൊലീസ് പറയുന്നു. ബിജീഷയുടെ ഇന്നലെയാണു ചോദ്യം ചെയ്യാനായി പീരുമേട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പ്രവീണിനെ കണ്ടപ്പോള്‍ ബിജീഷ അലമുറയിട്ടു കരഞ്ഞു. പ്രവീണും പൊട്ടിക്കരഞ്ഞു.

ഒരു കുഞ്ഞിനെ മാത്രമേ കൊലപ്പെടുത്തിയിട്ടുള്ളൂവെന്നും ആദ്യം ജനിച്ച ആണ്‍കുട്ടി പ്രസവിച്ച ഉടന്‍ മരിച്ചുവെന്നും ബിജീഷ പറഞ്ഞു. കുളിമുറിയിലാണു പ്രസവിച്ചതെന്നും കുഞ്ഞിനെ കറിക്കത്തി ഉപയോഗിച്ചു കഴുത്തറത്താണു കൊന്നതെന്നും ഇവര്‍ സമ്മതിച്ചു. മറുപിള്ള മറവുചെയ്തതു പ്രവീണിന്റെ പിതാവ് കുഞ്ഞപ്പനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ മൃതദേഹം എത്തിച്ചത് കുഞ്ഞപ്പനും ഭാര്യ മേരിയുമാണ്. വിവരം മറച്ചുവയ്ക്കാന്‍ ഇരുവരും ശ്രമിക്കാതിരുന്നതിനാല്‍ കൊലപാതകത്തില്‍ ഇവര്‍ക്കു പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ബിജീഷയെ ഇന്നു കോലാഹലമേട്ടില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കും. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് ഇന്നലെ രാവിലെ ബിജീഷയെ വീണ്ടും മാനസികാരോഗ്യ വിഭാഗത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവര്‍ക്ക് മാനസ്സിക പ്രശ്‌നങ്ങളില്ലെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വനിതാ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു മൂന്നു ദിവസമായി ബിജീഷ ഗൈനക്കോളജി വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.

Scroll To Top