Tuesday January 24, 2017
Latest Updates

വഴിയരുകില്‍ കിടന്നുറങ്ങിയ ആളെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ കോടതിയില്‍ ഹാജരായി

വഴിയരുകില്‍ കിടന്നുറങ്ങിയ ആളെ കാറിടിച്ച് കൊന്ന കേസില്‍ സല്‍മാന്‍ കോടതിയില്‍ ഹാജരായി

മുംബൈ: വഴിയരുകില്‍ കിടന്ന ഉറങ്ങിയവരെ കാറിടിച്ച് കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരായി. മുംബൈയിലെ കോടതിയിലാണ് സല്‍മാന്‍ ഹാജരായത്. സാക്ഷികളില്‍ ഒരാള്‍ സല്‍മാന്‍ ഖാന് അനുകൂലമായി മൊഴി നല്‍കി. കാര്‍ ഓടിച്ചിരുന്നത് സല്‍മാന്‍ ഖാനാണ് എന്നതില്‍ ഉറപ്പില്ലെന്ന് ഇന്ന് കോടതിയില്‍ ഹാജരായ ഒരു സാക്ഷി മൊഴി നല്‍കി.

കാറപകടം നടന്നതിന്റെ സമീപത്തുള്ള ഒരു കടയുടെ ഉടമയായ രാമാശ്രയ് പാണ്ഡെ എന്നയാളാണ് സല്‍മാന് അനുകൂലമായി മൊഴി നല്‍കിയത്.  കേസില്‍ കഴിഞ്ഞ മാസം കോടതിയില്‍ ഹാജരായ മൂന്ന് സാക്ഷികള്‍ സല്‍മാന്‍ ഖാനെ തിരിച്ചറിഞ്ഞിരുന്നു. സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നത് സല്‍മാന്‍ തന്നെയാണെന്നും സല്‍മാന്‍ മദ്യപിച്ചിരുന്നതായും സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി.

അപകടത്തിന് ശേഷം സല്‍മാന്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടുന്നത് കണ്ടതായും സാക്ഷികള്‍ മൊഴി നല്‍കി. 2002 സെപ്തംബറില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തില്‍ വഴിയരുകില്‍ കിടന്ന ഉറങ്ങുകയായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Scroll To Top