Sunday January 22, 2017
Latest Updates

വളര്‍ത്ത്‌നായയെ തല്ലി കൊല്ലാന്‍ ശ്രമിച്ച ഉടമയെ ജയിലില്‍ അടച്ചു

വളര്‍ത്ത്‌നായയെ തല്ലി കൊല്ലാന്‍ ശ്രമിച്ച ഉടമയെ ജയിലില്‍ അടച്ചു

ഡബ്ലിൻ : തീറ്റി കൊടുത്ത് വളർത്തുന്നതൊക്കെ കൊള്ളാം പക്ഷേ തല്ലി കൊല്ലാൻ ശ്രമിച്ചാൽ കളി മാറും .

ഓമനിച്ചു വളര്‍ത്തിയ നായയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ 20 ആഴ്ച്ചത്തെ തടവിനാണ് കോടതി ഉത്തരവിട്ടത് .. മാര്‍ക്ക്‌ ടെന്ബുല്‍ എന്ന 38കാരനാണ് തന്റെ വളര്‍ത്തു നായ റോക്കിക്ക് നേരെ ആറ് തവണ വെടി ഉതിര്‍ക്കുകയും തല്ലുകയും ചെയ്തത്.

നോർത്താംപ്റ്റനിലെ ടെന്ബുല്‍ തന്റെ നായയെ വില്‍ക്കാനായി ശ്രമിച്ചെങ്കിലും ഇത് സാധിക്കാതെ വന്നു. അതിനു മറ്റൊരു വീട് കണ്ടെതാനാവാഞ്ഞതിനാലാണ് ടെന്ബുല്‍ റോക്കിയെ കൊല്ലാന്‍ ശ്രമിച്ചത്.

പരിക്കുപറ്റിയ റോക്കിയെ 3ദിവസത്തിന് ശേഷമാണ് ആളുകള്‍ ശ്രദ്ധിച്ചത്. ഉടന്‍ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു.

തോക്കുപയോഗിച്ച് 5 തവണ റോക്കിയുടെ തലയ്ക്കു നേരെ നിറയൊഴിച്ച ടെന്ബുല്‍ നായ ചത്തില്ലെന്നു കണ്ടു അതിന്റെ തലയില്‍ തല്ലുകയും ചെയ്തിരുന്നു. പിന്നീട് ഇതിനെ നോര്ത്താംപ്റ്റനിലേ വീടിനു സമീപം ഇതിനെ ഉപേക്ഷികുകയായിരുന്നു എന്ന് കോടതി മനസിലാക്കി.

എക്സ് റെയില്‍ അഞ്ചു തവണ തലയിലേക്കും ഒരുതവണ കാലിലേക്കും വേദി ഉതിർത്തതായി കണ്ടെത്തി. റോക്കിയുടെ തലയ്ക്കു പിന്നില്‍ അടിയേറ്റ് ചതഞ്ഞ പാടുകളും കാണപ്പെട്ടു.

20 ആഴ്ച്ചക്കലത്തെ തടവാണ് റെന്ബുലിനു ശിക്ഷ. 20 വര്‍ഷത്തേക്ക് ഒരു മൃഗങ്ങളെയും വളര്‍ത്താന്‍ പാടില്ല എന്നാ ഉപാധിയും കോടതി വെച്ചു.
ചികിത്സയില്‍ കഴിയുന്ന റോക്കി ആരോഗ്യനില വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്.

Scroll To Top