Thursday November 15, 2018
Latest Updates

വര്‍ക്ക് പ്ലേസ്  റിലേഷന്‍സ് കമ്മീഷന്‍ നോക്കുകുത്തിയാകുന്നുവോ?.അയര്‍ലണ്ടിലെ ജീവനക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമെന്ന ആരോപണം 

വര്‍ക്ക് പ്ലേസ്  റിലേഷന്‍സ് കമ്മീഷന്‍ നോക്കുകുത്തിയാകുന്നുവോ?.അയര്‍ലണ്ടിലെ ജീവനക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമെന്ന ആരോപണം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ തൊഴില്‍തര്‍ക്കങ്ങളുള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹരിക്കുന്നതിനായി രൂപീകരിച്ച വര്‍ക്ക് റിലേഷന്‍സ് കമ്മീഷന്‍ നോക്കുകുത്തിയാകുന്നുവോ?. ആളുകള്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടി ഡബ്ല്യു ആര്‍സിയില്‍ എത്താറുണ്ട്. എന്നാല്‍ ഈ സംവിധാനത്തിന്റെ സങ്കീര്‍ണതകള്‍ മൂലം വേണ്ടത്ര ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് ആക്ഷേപം അധികൃതര്‍ തന്നെ ഉന്നയിക്കുന്നു എന്നതാണ് ശ്രദ്ധേയമാവുന്നത്.

അടുത്തകാലത്തായി ഡബ്ല്യു.ആര്‍.സി.ക്കുമുന്നിലെത്തിയ കേസുകള്‍ ഏറ്റവും മോശമായ നിലയിലാണ് കൈകാര്യം ചെയ്തതെന്ന ധാരണ ജനങ്ങളിലുണ്ടാക്കാന്‍ പോന്നതായിരുന്നു പല വിധികളും.

കേസുകളിലെ നാടകീയമായ അവതരണങ്ങളും ആരെയും അമ്പരപ്പിക്കുന്നതാണ്.

അടുത്തയിടെ നടന്ന ഒരു സംഭവംനോക്കുക …പണം മോഷ്ടിച്ചെന്നാരോപിച്ച് ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരനെ മൃഗീയമായി അതിന്റെ ഉടമ ഉപദ്രവിച്ചു. കുറ്റവാളിയെയെന്ന പോലെ ഭീകരമായാണ് ചോദ്യം ചെയ്തത്. അതും സ്പീഡ് ബോട്ടില്‍ കടലിനു നടുവിലെത്തിച്ച്. മുക്കിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.ഒടുവില്‍ ജീവനക്കാരന്‍ ആ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചുപോയി. പിറ്റേന്ന് ജീവനക്കാരന് നല്‍കാനുള്ള വേതനം മണിയോര്‍ഡറായി അയച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹമത് കൈപ്പറ്റാതെ ഒരു കുറിപ്പോടുകൂടി തിരിച്ചയച്ചുകൊടുത്തു.തുടര്‍ന്നാണ് ഡബ്ല്യു.ആര്‍.സി കേസ് ഫയല്‍ ചെയ്തത്.ഇതു സംബന്ധിച്ച കേസില്‍ സ്ഥാപനമുടമയുടെ ഉദ്ദേശം ഭയപ്പെടുത്തി ജോലിയില്‍ നിന്നും പുറത്താക്കുകയെന്നതായിരുന്നുവെന്ന് തെളിഞ്ഞതായി അഡ്ജുഡിക്കേഷന്‍ ഓഫിസര്‍ ജോ ഡോണേലി പറഞ്ഞു.

സിനിമാ തിരക്കഥകളെ വെല്ലുന്ന ഒട്ടേറെ സംഭവവികാസങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്ന് ഡബ്ല്യു.ആര്‍.സി ഡയറക്ടര്‍ ജനറല്‍ ഊനാഗ് ബക്ക്ലി പറഞ്ഞു.സ്വാഭാവികമായും വിധികളും കണ്ടെത്തലുകളും കേസിന്റെ വിവിധ മാനങ്ങളെ പരിശോധിച്ചിട്ടാവും എടുക്കേണ്ടി വരിക എന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തായി തൊഴില്‍രംഗത്തുനിന്നുള്ള പരാതികള്‍ പെരുകുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. പരാതികളില്‍ മിക്കതും അനുരഞ്ജനത്തിലൂടെയോ ഡബ്ല്യു.ആര്‍.സി റൂളിഗിലൂടെയോ പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ അങ്ങനെ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ പരാതികള്‍ കൂടുതലായി ഉയരുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡബ്ല്യു.ആര്‍.സി തൊഴിലാളികളുടെ എണ്ണത്തിലെ വര്‍ധനയാകാം പരാതികള്‍ കൂടാന്‍ കാരണമായതെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.2.25മില്ല്യന്‍ ആളുകളാണ് തൊഴിലെടുക്കുന്നത്.ഡബ്ല്യു.ആര്‍.സി യിലെത്തുന്ന കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13% വര്‍ധനയുണ്ട്.

ഹയറിംഗും ഫയറിംഗും തൊഴില്‍ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള തൊഴില്‍ രംഗത്തെ എല്ലാ വിഷയങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ തൊഴിലുടമയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡബ്ല്യു.ആര്‍.സി ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.ശരിയായ പെരുമാറ്റച്ചട്ടങ്ങളും ഗ്രീവന്‍സ് ആന്റ് ഡിസിപ്ലിനറി നടപടികളുമുള്ള സ്ഥാപന മേധാവികള്‍ ഡബ്ല്യു.ആര്‍.സിയില്‍ ഹാജരാകേണ്ടി വരുന്ന അവസ്ഥയുണ്ടാകില്ല -ബക്ക്ലി ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍ രംഗത്തെ തര്‍ക്കങ്ങള്‍ കൂടുതലായി പുറത്തുവരുന്നുണ്ടെന്നു മേനൂത് യൂണിവേഴ്സിറ്റിയിലെ തൊഴില്‍ നിയമ വിദഗ്ധന്‍ മൈക്കിള്‍ ഡോഹര്‍ട്ടി പറയുന്നു.2015ലാണ് ലേബര്‍ റിലേഷന്‍സ് കമ്മീഷനും ലേബര്‍ കോടതിയും എംപ്ലോയ്മെന്റ് അപ്പീല്‍ട്രിബ്യൂണലും ലയിപ്പിച്ച് ഡബ്ല്യു.ആര്‍.സി രൂപീകരിച്ചത്.

ട്രേഡ് യൂണിയനുകളുടെ അഭാവമാണ് ഇത്തരത്തിലുള്ള പരാതികള്‍ പെരുകുന്നതിന് കാരണമെന്ന് മൈക്കിള്‍ ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രേഡ് യൂണിയനുകള്‍ പൊതുവായ ആവശ്യങ്ങള്‍ക്കായി സമരംചെയ്ത് അതിനു പരിഹാരവും ഉണ്ടാക്കുമായിരുന്നു. അങ്ങനെ വരുമ്പോള്‍ വ്യക്തിപരമായ പരാതികള്‍ മാത്രമേ കമ്മീഷനിലെത്തുമായിരുന്നുള്ളു.ട്രേഡു യൂണിയനുകളിലെ അംഗത്വത്തിലും കുറവു വന്നിട്ടുണ്ട്.സ്വകാര്യ മേഖലയില്‍ 20%വും പൊതുമേഖലയില്‍ മൂന്നില്‍രണ്ടുമെന്ന നിലയില്‍ മെമ്പര്‍ഷിപ്പുകളിലും കുറവുണ്ടായിട്ടുണ്ട്.

നല്ല മാനേജ്മെന്റും ഫലപ്രദമായ ഹ്യൂമന്‍ റിസോഴ്സ് നയങ്ങളുമുണ്ടെങ്കില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാവും. എന്നാല്‍ അതത്ര എളുപ്പമല്ല.20% ചെറുകിട സ്ഥാപനങ്ങളെ ആ വിധത്തില്‍പ്പെട്ടതുള്ളുവെന്ന് ഡോഹര്‍ട്ടി പറയുന്നു.അഡ്ജുഡിക്കേറ്റര്‍മാരുടെ പരിഗണനയില്‍ വരുന്ന കേസുകളുടെ സ്വഭാവത്തിലും വ്യത്യാസം വന്നിട്ടുണ്ട്. മെറ്റേണിറ്റിയും വയസ്സുമായി ബന്ധപ്പെട്ട കേസുകള്‍ കുറവാണ്. ലിംഗവിവേചനം,ലൈംഗിക അതിക്രമം തുടങ്ങിയ കേസുകള്‍ കൂടിയിട്ടുണ്ട്.സോഷ്യല്‍ മീഡിയയുടെ ഇടപെടലും അടുത്തകാലത്തെ പ്രധാന സാമൂഹിക സംഭവ വികാസമാണ്.ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളും ഡബ്ല്യു.ആര്‍.സി യ്ക്കു മുന്നിലെത്തുന്നുണ്ടെന്നു ഡോഹര്‍ട്ടി പറയുന്നു.

ഒട്ടേറെ ജീവനക്കാരെ സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചതിന് നിരവധി സ്ഥാപനങ്ങള്‍ പുറത്താക്കിയിട്ടുണ്ട്.ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍ സ്വതന്ത്രനായെന്നാണ് ഓരോരുത്തരുടെയും വിചാരം.പിന്നീട് ഫേസ്ബുക്കിലും ട്വിറ്ററിലും വിമര്‍ശനവുമായി രംഗത്തുവരികയാണ്.എന്റെ വീട്, എന്റെ ഫോണ്‍,എന്റെ സമയം എന്ന നിലപാട് ഉത്തരവാദിത്വമുള്ള ജീവനക്കാര്‍ക്ക് നല്ലതല്ല.തൊഴിലുടമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുകയേ ചെയ്യരുത്.അത് ചെയ്താല്‍ വളരെ പരാതികള്‍ ഒഴിവാകും-ഡോഹര്‍ട്ടി പറഞ്ഞു.

ഡബ്ല്യു.ആര്‍.സിയില്‍ ഹാജരാകുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.കഴിഞ്ഞ വര്‍ഷം 50% ആളുകളേ ഹാജരാകാതിരുന്നുള്ളു.എന്നാല്‍ തൊഴിലുടമകളില്‍ നല്ലൊരു ശതമാനം ഹാജരാവുകയും ചെയ്തു.ഈ വര്‍ഷം 60% കേസുകളിലും 75% തൊഴിലുടമകള്‍ ഹാജരായി.സോളിസിറ്റര്‍മാരുണ്ടെങ്കില്‍ മാത്രമേ നല്ല തീര്‍പ്പുണ്ടാകൂയെന്നു കരുതുന്നവരുണ്ട്.എന്നാല്‍ അതിന് 50-50 ചാന്‍സ് മാത്രമേയുള്ളുവെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡബ്ല്യു.ആര്‍.സിയുടെ ആകെ അവാര്‍ഡുകളിലെ 75% വും 5000യൂറോയില്‍ താഴെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ഡബ്ല്യു.ആര്‍.സിയുടെ റൂളിംഗുകള്‍ ലേബര്‍ കോടതി തള്ളിയാല്‍ മാത്രമേ വലിയ വില നല്‍കേണ്ടതായി വരികയുള്ളു.മാത്രമല്ല വ്യക്തികളുടെ പേരുകളും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്യും.സ്ഥാപനങ്ങളുടെ സല്‍പ്പേരിനും വ്യക്തികളുടെ ജോലി സാധ്യതയെയും ഹാനികരമായി ബാധിക്കുന്ന നിലയിലാകരുത് ഡബ്ല്യു.ആര്‍.സിയുടേതുമെനന്ും ഡോഹര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

Scroll To Top