Tuesday February 20, 2018
Latest Updates

വരദ്കറിന് നിലപാട് മാറ്റം :ഗര്‍ഭച്ഛിദ്രത്തിനായുള്ള ഭരണഘടനാ ഭേദഗതി നടപ്പായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

വരദ്കറിന് നിലപാട് മാറ്റം :ഗര്‍ഭച്ഛിദ്രത്തിനായുള്ള ഭരണഘടനാ ഭേദഗതി നടപ്പായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍:ഗര്‍ഭച്ഛിദ്ര നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനയിലെ എട്ടാം വകുപ്പ് ഭേദഗതി അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍.ഫിനഗേല്‍ ടിഡിമാരുടെയും സെനറ്റ് അംഗങ്ങളുടെയും സ്വകാര്യമീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കരുതലോടെയാണ് ഗവണ്‍മെന്റ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏട്ടാം ഭരണഘടന ഭേദഗതി ചര്‍ച്ചകളില്‍ വ്യക്തമായി അഭിപ്രായം രേഖപ്പെടുത്താതിനാല്‍ പ്രധാനമന്തിയുടെ അഭിപ്രായം അറിയിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സ്വന്തം അഭിപ്രായം അറിയിക്കാത്തത് പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ വരദ്കറിന്റെ നേതൃത്വസ്വഭാവത്തില്‍ വീഴ്ച വരുത്തുന്നതായി ഫിയനാഫാള്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

12 ആഴ്ചവരെയുള്ള അബോര്‍ഷന്‍ നിയപരമായി അനുവദിക്കണമെന്ന ആവശ്യത്തിനു മേലുള്ള ജനഹിത പരിശോധന ജൂലൈ മാസത്തില്‍ നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് റഫറണ്ടത്തിന്റെയും ഭരണഘടനാ ഭേദഗതി വിഷയങ്ങളിലും ലിയോ വരക്ദറിന്റെ മറുപടികളെന്ന് ആരോപണ നിലനില്‍ക്കെ വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയേക്കും. ഇതിനായി അറ്റോര്‍ണി ജനറലില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ് ഗവണ്‍മെന്റെ്ന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി റഫറണ്ടം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിഗതമായ തീരുമാനമാണെന്ന് കരുതുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വരദ്കര്‍ നേതൃത്വസ്വഭാവത്തില്‍ വീഴ്ച വരുത്തുന്നതായി ഫിയനാഫാള്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

Scroll To Top