Friday September 22, 2017
Latest Updates

വരദ്കര്‍ വാക്ക് പാലിയ്ക്കും :വാട്ടര്‍ ചാര്‍ജ് വൈകാതെ ‘ ചെക്കായി’ അക്കൗണ്ടിലെത്തും!

വരദ്കര്‍ വാക്ക് പാലിയ്ക്കും :വാട്ടര്‍ ചാര്‍ജ് വൈകാതെ ‘ ചെക്കായി’ അക്കൗണ്ടിലെത്തും!

ഡബ്ലിന്‍: വാട്ടര്‍ച്ചാര്‍ജിന്റെ പേരില്‍ ഈടാക്കിയ തുക ഈ വര്‍ഷാവസാനം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്ന് ഐറീഷ് വാട്ടര്‍ അറിയിച്ചു. ഒരു മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് 325യൂറോ വരെയാകും ചെക്ക് മുഖേന സര്‍ക്കാര്‍ തിരികെ നല്‍കുന്നത്.ഇതു സംബന്ധിച്ച തീരുമാനം ബുധനാഴ്ച നടക്കുന്ന അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ആദ്യ സിറ്റിംഗില്‍ തന്നെ ഇത് മന്ത്രിസഭ അംഗീകരിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍ ഇതു സംബന്ധിച്ച ഡെയ്ലിന്റെ അനുമതി കിട്ടിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക വിതരണം ചെയ്യും.170മില്ല്യണ്‍ യൂറോയാണ് ഇതിനായി ചെലവിടുക.ഐറീഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും തുക തിരികെ ലഭിക്കും.ആരാണ് പണം ഒടുക്കിയത് അവരുടെ പേരിലായിരിക്കും ചെക്ക് ലഭിക്കുക.

വീട് മാറിയവര്‍ക്കും മറ്റും പണം ലഭിക്കാതെ പോയാല്‍ ഐറീഷ് വാട്ടറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.പദ്ധതി വേണ്ടെന്നു വെച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഈടാക്കിയ വാട്ടര്‍ച്ചാര്‍ജ് തിരികെ നല്‍കുമെന്നത് ഫിന ഗേല്‍ നേതൃ തിരഞ്ഞെടുപ്പില്‍ ലിയോ വരദ്കര്‍ നല്‍കിയ വാഗ്ദാനമായിരുന്നു.

Scroll To Top