Thursday September 21, 2017
Latest Updates

വരദ്കര്‍ ഇഫക്ട് ജനപ്രിയതയുണ്ടാക്കിയില്ലെന്ന് അഭിപ്രായവോട്ടെടുപ്പ്

വരദ്കര്‍ ഇഫക്ട് ജനപ്രിയതയുണ്ടാക്കിയില്ലെന്ന് അഭിപ്രായവോട്ടെടുപ്പ്

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കറുടെ വ്യക്തിപ്രഭാവവും പുതിയ നേതൃ സ്ഥാനലബ്ധിയും ഫിനഗേലിന്റെ ജനപിന്തുണ ഉയര്‍ത്തിയില്ലെന്ന് അഭിപ്രായവോട്ടെടുപ്പ് ഫലം.മാത്രമല്ല ജനപ്രിയതയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായതായും തെളിഞ്ഞു.

നേതൃതിരഞ്ഞെടുപ്പ് വേളയില്‍ 29 % ആയിരുന്നത് 27 ആയാണ് കുറഞ്ഞത്.അതേസമയം ഫിന ഫെയ്ലിന്റെ ജനപിന്തുണ 21ല്‍ നിന്നും 24ശതമാനമായി കൂടി.ലിയോവരദ്കര്‍ സര്‍ക്കാരിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ വിവാദവും കൂട്ടിനുണ്ടായി. അറ്റോര്‍ണി ജനറലിന്റെ നിയമനത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം എതിരായിരുന്നു. അതുപോലെ കനേഡിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ലിയോ വരദ്കറുടെയും സര്‍ക്കാരിന്റെയും ഇമേജിന് കുറവ് വരുത്തിയെന്നാണ് വിലയിരുത്തല്‍.

ഷീന്‍ഫെയ്നിന്റെ ജനപ്രീതി 15ല്‍നിന്നും 18ആയി ഉയര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് (6%)കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ആയില്ല.സ്വതന്ത്ര അലയന്‍സിനെ നാല് ശതമാനം പേര്‍ പിന്തുണച്ചു.അണ്‍ അലൈന്‍ഡ് ഇന്‍ഡിപെന്റന്റുകളുടെ പിന്തുണ എട്ടില്‍ നിന്നും ആറിലെത്തി.സോളിഡാരിറ്റി-പീപ്പിള്‍ ബി ഫോര്‍ പ്രോഫിറ്റ് സഖ്യത്തിന്റെ ജനപ്രിയത ഒരു പോയിന്റ് കണ്ട് ഉയര്‍ന്നു.ജോബ്സ് ടൗണ്‍ വിചാരണയുടെ പശ്ചാത്തലത്തിലാണ് കടുത്ത ഇടതുപക്ഷ പാര്‍ടികളുടെ ഈ നേട്ടമെന്നാണ് കരുതുന്നത്.

ഗ്രീന്‍ പാര്‍ട്ടിയുടേത് മൂന്നില്‍ നിന്ന് നാലായും റേണുവയുടേത് രണ്ടില്‍ നിന്നു മൂന്ന് ശതമാനമായും ഉയര്‍ന്നു.സണ്‍ഡെ ബിസിനസ് പോസ്റ്റും റെഡ് പോസ്റ്റുമാണ് സര്‍വെ നടത്തിയത്.

Scroll To Top