Tuesday February 28, 2017
Latest Updates

വന്‍ തോതില്‍ കഞ്ചാവ് കൃഷി: രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

വന്‍ തോതില്‍ കഞ്ചാവ് കൃഷി: രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ദ്രോഗഢ:കഞ്ചാവ് കൃഷി ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട രണ്ട് സ്ത്രീകളെ ഗാര്‍ഡ പിടികൂടി.ഇവരുടെ കൃഷിയിടത്തില്‍ നിന്നും ഒന്നരലക്ഷം യൂറോയോളം വിലയുള്ള കഞ്ചാവ് ചെടികള്‍ ഗാര്‍ഡ കണ്ടെത്തി. കൃഷി നടത്തിയതിന് സ്ത്രീകളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു അത്ലോണ്‍ ഗാര്‍ഡ സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

വെസ്റ്റ് മീത്ത് കൗണ്ടിയിലെ മൊവേറ്റിലുള്ള മൊയ്വോളിയില്‍ വ്യാഴാഴ്ചയാണ് സംഭവം. വീട്ടിനോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവു ചെടികള്‍.പല ഘട്ടങ്ങളിലായി വളര്‍ച്ചയുള്ള കഞ്ചാവ് ഇവര്‍ സ്ഥിരമായി മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നതായാണ് ഗാര്‍ഡ നല്‍കുന്ന സൂചന.

Scroll To Top