Wednesday August 15, 2018
Latest Updates

വന്‍കിട ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന ഭവനരഹിതരെ മാറ്റി താമസിപ്പിക്കും,ഡബ്ലിനിലെ ഭവന പ്രതിസന്ധിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ആരോപണം 

വന്‍കിട ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന ഭവനരഹിതരെ മാറ്റി താമസിപ്പിക്കും,ഡബ്ലിനിലെ ഭവന പ്രതിസന്ധിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ആരോപണം 

ഡബ്ലിന്‍:ദിവസവും നൂറ്റമ്പതോളം യൂറോ ചിലവില്‍ ഡബ്ലിനിലെ വന്‍കിട ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന ഭവന രഹിതരായ പതിനാല് കുടുംബങ്ങള്‍ക്ക് താമസമൊരുക്കി സിറ്റി കൗണ്‍സില്‍.ഭക്ഷണവും താമസവുമടക്കം ഭവനരഹിതരായ ഓരോ കുടുംബത്തിനായും ഡബ്ലിനില്‍ ഇരുനൂറ്റമ്പതോളം യൂറോയാണ് ചിലവഴിക്കുന്നത്.

സ്വന്തമായി പാര്‍പ്പിടമില്ലാത്തതിന്റെ പേരില്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മേഖലയില്‍ നൂറുകണക്കിന് പേരാണ് സര്‍ക്കാര്‍ ചിലവില്‍ മുന്തിയ ഹോട്ടലുകളില്‍ കഴിയുന്നത്.ഇവരില്‍ നിലവില്‍ ഡബ്ലിനിലെ ഗ്രേഷാം ഹോട്ടലില്‍ താമസിക്കുന്ന ഏതാനം പേര്‍ക്ക് ഇവര്‍ക്ക് ഹോട്ടലില്‍ പോളിഷ് വര്‍ക്കുകള്‍ നടക്കുന്നു എന്ന കാരണത്താല്‍ റൂമുകള്‍ ഒഴിയാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 1 ന് മുമ്പായാണ് താമസം മാറാനാണ് നിര്‍ദ്ദേശം.

ഹോട്ടലുകളില്‍ താമസിക്കുന്ന ഇവരെ പുനരധിവസിപ്പിക്കാനാണ് സിറ്റി കൗണ്‍സില്‍ സൗകര്യമൊരുക്കുന്നത്.

വരും ദിവസങ്ങളില്‍ ഈ പതിനാല് കുടുംബങ്ങളുടെയും താമസസൗകര്യം പൂര്‍ണമായും ശരിയാകുമെന്നും ഡബ്ലിന്‍ റീജിയണ്‍ ഹോംലസ്സിന്റെ വക്താക്കള്‍ വ്യക്തമാക്കുന്നു. സിറ്റി കൗണ്‍സിലും ഈ വാര്‍ത്ത ശരിവെക്കുന്നു.

ലിന്‍മാസ് ഹോട്ടലിലായിരിക്കും പകുതി പേര്‍ക്കു താമസമൊരുക്കുന്നതെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഹൗസിങ്ങ് കമ്മറ്റി വ്യക്തമാക്കുന്നു. താമസക്കാരെ പുറത്താക്കിയ ഹോട്ടല്‍ നടപടിക്കെതിരെ ചില കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഗ്രേഷാം ഹോട്ടലിനെ നിയമപരമായി നേരിടണമെന്നാണ് ഇവരുടെ ആവശ്യം.

ഹോട്ടലില്‍ പ്രധാനപ്പെട്ട ചില അറ്റക്കുറ്റ പണികള്‍ നടത്തേണ്ടതിനാലാണ് താമസക്കാരോട് മാറാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഗ്രേഷാം ഹോട്ടല്‍ ഗ്രൂപ്പിന്റെ വക്താക്കള്‍ അറിയിക്കുന്നത്,

ഓരോ വിന്റര്‍കാലത്തും ആളില്ലാത്ത കിടക്കുന്ന ഹോട്ടലുകളില്‍ ഭവന രഹിതരെ താമസിപ്പിക്കുന്നതിന് ലക്ഷകണക്കിന് യൂറോയാണ് സര്‍ക്കാര്‍ മുടക്കുന്നത്.ഭവനരഹിതര്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നവരും,ഹോട്ടലുടമകളും സര്‍ക്കാര്‍ അധികൃതരുടെ സഹായത്തോടെ തട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതേ സമയം ഭവനരഹിതര്‍ക്ക് സ്ഥിരം പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് ഒരു ജാഗ്രതയുമില്ലെന്നും ഫാ.മാക്വെറി അടക്കമുള്ള ഹൗസിംഗ് മേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

Scroll To Top