Friday January 20, 2017
Latest Updates

വത്തിക്കാന്‍ പിടിച്ചെടുക്കല്‍ ഐസിസ് ലക്ഷ്യം

വത്തിക്കാന്‍ പിടിച്ചെടുക്കല്‍ ഐസിസ് ലക്ഷ്യം

വത്തിക്കാന്‍ സിറ്റി: തീവ്രവാദ സംഘടനയായ ഐസിസിന്റെ ലക്ഷ്യങ്ങളില്‍ വത്തിക്കാനുമെന്ന് റിപ്പോര്‍ട്ട്. വത്തിക്കാന്‍ പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് ഐസിസിന്റെ പ്രസിദ്ധീകരണമായ ദബിഖ് വ്യക്തമാക്കി. വത്തിക്കാനില്‍ ഐസിസ് പതാക ഉയര്‍ത്തിക്കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു കൊണ്ടാണ് ഐസിസ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തോലിക്കാ സഭയ്‌ക്കെതിരായ യുദ്ധത്തിനും ദബിഖ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓരോ കുരിശ് യുദ്ധക്കാരെയും വധിക്കണം. അവിശ്വാസികളായ സ്ത്രീകളെ തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കുന്നതില്‍ തെറ്റില്ലെന്നും ഐസിസ് പ്രസിദ്ധീകരണം പറയുന്നു.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെയും ഐസിസ് വധഭീഷണി മുഴക്കിയിരുന്നു. ഇറാഖിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മാര്‍പാപ്പയുടെ വിദേശ സന്ദര്‍ശന വേളയില്‍ ചാവേര്‍ ആക്രമണം നടത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് അല്‍ബേനിയ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Scroll To Top