Saturday April 29, 2017
Latest Updates

വത്തിക്കാനില്‍ വീണ്ടും ഐറിഷ് എംബസി തുറക്കുമെന്ന് ഗില്‍മോര്‍

വത്തിക്കാനില്‍ വീണ്ടും ഐറിഷ് എംബസി തുറക്കുമെന്ന് ഗില്‍മോര്‍

ഡബ്ലിന്‍ :വത്തിക്കാനില്‍ വീണ്ടും ഐറിഷ് എംബസി തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍. യുകെയുടേതുപോലെ രണ്ട് അമ്പാസിഡര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിടമായി എംബസി പുനരാരംഭിക്കാനാണ് ലേബര്‍ പാര്‍ട്ടി ലീഡര്‍ കൂടിയായ ഗില്‍മോര്‍ അഭിപ്രായപ്പെട്ടത്.

2011ലാണ് വത്തിക്കാന്‍ എംബസി അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് ഒട്ടനവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. വിദേശകാര്യ വകുപ്പും ഇതിന് അനുമതി ലഭിക്കാനായി കാത്തിരിക്കുകയാണ്.
ഫിന്‍ഗീല്‍ അംഗങ്ങളും വത്തിക്കാനിലെ പുതിയ എംബസി പുതുവര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. എംബസി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഒയ്‌റീച്ചസ് ഫോറിന്‍ അഫയേര്‍സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കുമെന്നാണ് ഉപപ്രധാനമന്ത്രി അറിയിക്കുന്നത്.

വത്തിക്കാന്‍ സിറ്റിയിലെ എംബസിയുടെ പുനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അറിയിപ്പ് എത്രയും പെട്ടെന്നു തന്നെ ഉപപ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിന്‍ഗീല്‍റ്റിഡി പാറ്റ് ബ്രീന്‍ പറഞ്ഞു.
ശരിയല്ലാത്തരീതിയിലുള്ള ഒരു വാര്‍ത്തയായിരുന്നു വത്തിക്കാന്‍ എംബസി അടച്ചതുമായി ബന്ധപ്പെട്ട് പടര്‍ന്നതെന്നും വത്തിക്കാനുമായി ബന്ധം അയര്‍ലണ്ട് വിഛേദിച്ചെന്ന തരത്തിലാണ് സ്ഥിതിഗതികള്‍ പോയതെന്നും എന്നാല്‍ അതൊക്കെ തെറ്റായ പ്രചരണം മാത്രമാണെന്നും പാറ്റ് ബ്രീന്‍ പറഞ്ഞു.

Scroll To Top