Thursday September 21, 2017
Latest Updates

വത്തിക്കാനിലെ മുതിര്‍ന്ന കര്‍ദിനാളിനെതിരെ ലൈംഗീക ആരോപണം:കര്‍ദിനാള്‍ ആസ്‌ട്രേലിയയിലേയ്ക്ക് മടങ്ങുമെന്ന് സിഡ്നി അതിരൂപത 

വത്തിക്കാനിലെ മുതിര്‍ന്ന കര്‍ദിനാളിനെതിരെ ലൈംഗീക ആരോപണം:കര്‍ദിനാള്‍ ആസ്‌ട്രേലിയയിലേയ്ക്ക് മടങ്ങുമെന്ന് സിഡ്നി അതിരൂപത 

മെല്‍ബണ്‍: വത്തിക്കാനിലെ മുതിര്‍ന്ന ചുമതലയുള്ള കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. വത്തിക്കാന്റെ ധനകാര്യവിഭാഗം തലവനായി 2014 ല്‍ ചുമതലയേറ്റ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിയ്‌ക്കെതിരെ ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞമാസം പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാള്‍ പെല്ലിനെതിരെ കേസ് ചാര്‍ജ് ചെയ്തത്. അദ്ദേഹം ജൂലൈ 18ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു.

ആസ്ട്രേലിയയിലെ കത്തോലിക്കന്‍ പ്രതിനിധികള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കര്‍ദിനാളിന് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പോലീസ് പറഞ്ഞു.

ലൈംഗീക ആക്രമണങ്ങള്‍ നടത്തിയ വൈദികരെ സംരക്ഷിക്കാന്‍ ശ്രമം നടത്തി എന്നതിന്റെ പേരിലാണ് കര്‍ദിനാളിന്റെ പേരില്‍ പ്രധാനമായും കേസുണ്ടായിരിക്കുന്നത്.മെല്ബണിലും,പിന്നീട് സിഡ്നിയിലും ആര്‍ച്ചു ബിഷപ്പായിരുന്നു കര്‍ദിനാള്‍ പെല്ലി. മെല്‍ബണിയില്‍ വൈദീകനായിരിക്കെ 1970കളുടെ അവസാനത്തില്‍ ഫാ.ജോര്‍ജ് പെല്ലി ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ച് ഇപ്പോള്‍ അമ്പത് വയസോട് അടുത്ത് പ്രായമുള്ള രണ്ടു പേരെ അസ്വാഭാവികമായി തൊട്ടു എന്നൊരു പരാതിയും നിലവിലുണ്ട്.

ഈ കേസുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 18 ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ആരോപണങ്ങളെ നിഷേധിച്ച കര്‍ദിനാള്‍ നീതിയ്ക്ക് വേണ്ടി പൊരുതാന്‍ ഉടനെ സിഡ്നിയിലേയ്ക്ക് മടങ്ങി വരുമെന്ന് സിഡ്നി അതിരൂപതാ വൃത്തങ്ങള്‍ അറിയിച്ചു.പോപ്പ് ഫ്രാന്‍സീസിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവാണ് കര്‍ദിനാള്‍ പെല്ലി ഇപ്പോള്‍.

ഫ്രാന്‍സീസ് മാര്‍പാപ്പ വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്കിയ കര്‍ദിനാള്‍ പെല്‍ തികഞ്ഞ യാഥാസ്ഥിതികന്‍ കൂടിയായാണ് അറിയപ്പെടുന്നത്. വത്തിക്കാന്‍ ധനവിനിയോഗത്തിന്റെ സംശയങ്ങള്‍ മുഴുവന്‍ നീക്കാന്‍ പോപ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേകിച്ചും. വത്തിക്കാന്‍ ബാങ്കിന്റെ ഉന്നത നേതൃത്വത്തെ മുഴുവന്‍ പുറത്താക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ ആര്‍ഭാടം നിറഞ്ഞ വ്യക്തി താത്പര്യങ്ങളുടെ പേരില്‍ സഭയ്ക്കുള്ളില്‍ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Scroll To Top