Tuesday September 19, 2017
Latest Updates

വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

വഡോദര: വഡോദരയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്റിനെച്ചൊല്ലി വര്‍ഗീയ സംഘര്‍ഷം ഉണ്ടായതാണ് കാരണം. സെപ്റ്റംബര്‍ 30 വരെയാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്.

മൊബൈല്‍ ഡാറ്റാ, എസ്എംഎസ് സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിരോധനം. ശനിയാഴ്ച മുതല്‍ ഇന്റര്‍നെറ്റ് നിരോധനം നിലവില്‍ വന്നു. മൊബൈല്‍ ഇന്റര്‍നെറ്റ്, ടു ജി, ത്രി ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍, ലാന്റ്‌ലൈന്‍ ബ്രോഡ് ബാന്റ്, ഗ്രൂപ്പ് എസ്.എം.എസ്, എം.എം.എസ് എന്നീ സേവനങ്ങളാണ് തടഞ്ഞിരിക്കുന്നത്.

ഒരു ഹിന്ദു യുവാവ് മുസ്ലീം ആരാധനാലയത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. രണ്ട് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ തീയിട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Scroll To Top