Friday September 22, 2017
Latest Updates

വടംവലി കാണണോ കോര്‍ക്കിലേക്ക് പോരു ,ഓണലഹരിയില്‍ കോര്‍ക്കും 

വടംവലി കാണണോ കോര്‍ക്കിലേക്ക് പോരു ,ഓണലഹരിയില്‍ കോര്‍ക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വടംവലിയുടെ ഈറ്റില്ലമായ കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടിന് വടംവലി മത്സരം നടത്തപ്പെടുന്നു.

അയര്‍ലണ്ടില്‍ തന്നെ ആദ്യമായി വെയിറ്റ് അടിസ്ഥാനത്തില്‍ (600 കിലോ ) നടത്തപ്പെടുന്ന വടംവലിയില്‍ അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നു.

ഒന്നാം സ്ഥാനക്കാര്‍ക്ക് 200 യുറോ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 100 യൂറോ കാഷ് അവാര്‍ഡും നല്‍കുന്നു കഴിഞ്ഞ വര്‍ഷത്തെ നേതാക്കളും ഈ വര്‍ഷത്തെ ഓള്‍ അയര്‍ലണ്ട് ചാമ്പ്യന്‍മാരുമായ കോര്‍ക്ക് ഈഗിള്‍സിന്റെ അഭാവത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ വില്‍ട്ടന്‍ ബോയ്‌സിന് ശക്തമായ എതിരാളികളായി പുതിയ ടീമുകള്‍ മാറ്റുരക്കാന്‍ എത്തുന്നു.

രജിസ്‌ട്രേഷന്‍ഫീസ് 50 യുറോ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ആഗസ്റ്റ് 25 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യുക

കുടുതല്‍ വിവരങ്ങള്‍ക്ക്
അജേഷ് ജോണ്‍ : 0899566197
അശ്വിന്‍ ഫ്രാന്‍സിസ് :0872157246

Scroll To Top