Monday January 22, 2018
Latest Updates

വചന കൃപയുടെ അഭിഷേകത്തിന് കോര്‍ക്കില്‍ തുടക്കമായി : കൃപാഗ്‌നി – 2017 കുടുംബധ്യാനം ആരംഭിച്ചു 

വചന കൃപയുടെ അഭിഷേകത്തിന് കോര്‍ക്കില്‍ തുടക്കമായി : കൃപാഗ്‌നി – 2017 കുടുംബധ്യാനം ആരംഭിച്ചു 

കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനം, ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു, 

ഇന്ന് സെപ്റ്റംബര്‍ 16 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്.

ആമുഖ പ്രഭാഷണത്തില്‍ വിശ്വാസവളര്‍ച്ചയുടെ തലങ്ങളാണ് കൂടുതലായും ധ്യാനഗുരു അനുസ്മരിപ്പിച്ചത്.’വചനം നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്’, ഫാ.സോജി ഓലിക്കല്‍ ഓര്‍മ്മിപ്പിച്ചു.

വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ധ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൃപാഗ്‌നി – 2017-ല്‍ സംബന്ധിച്ചു് ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാന്‍ ഏവരെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നതായി ഫാ.സിബി അറയ്ക്കല്‍, ( ചാപ്ലിന്‍, സീറോ മലബാര്‍ സഭ കോര്‍ക്ക്)അറിയിച്ചു.
വാര്‍ത്ത:ഡിനോ ജോര്‍ജ് (PRO)-0872140558
വെന്യൂ അഡ്രസ്സ്,
ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,
ക്ലോഹീന്‍, ബ്ലാര്‍ണീ റോ

Scroll To Top