Thursday October 18, 2018
Latest Updates

വചനമാരിയില്‍ അഭിഷേകം, ഭക്തിപൂര്‍വം വിശ്വാസസമൂഹം. ലിമെറിക്കില്‍ ത്രിദിന ധ്യാനത്തിന് തുടക്കമായി

വചനമാരിയില്‍ അഭിഷേകം, ഭക്തിപൂര്‍വം വിശ്വാസസമൂഹം. ലിമെറിക്കില്‍ ത്രിദിന ധ്യാനത്തിന് തുടക്കമായി

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അഭിഷേകാഗ്‌നി ധ്യാനം ഞായറാഴ്ച്ച സമാപിക്കും.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീം നയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.

രക്ഷാകര പദ്ധതിയിലേയ്ക് വിളിക്കപ്പെട്ടവര്‍ ദൈവത്തിന്റെ വിളി തിരിച്ചറിയാന്‍ ബാധ്യതപ്പെട്ടവരാണെന്ന് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ വിശ്വാസസമൂഹത്തെ ഓര്‍മ്മിപ്പിച്ചു. ദൈവത്തില്‍ നിന്നും നമ്മെ അകറ്റുന്ന പ്രതിബന്ധങ്ങളെയും,ദുഃശീലങ്ങളെയും,തഴക്കദോഷങ്ങളെയും വിട്ടൊഴിഞ്ഞു വേണം ജീവിതം ക്രമീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.സോജി ഓലിയ്ക്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു.ഫാ.റോബിന്‍,ഫാ.ജേക്കബ്(റോം) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കുന്നു.കുട്ടികള്‍ക്കായി ഇന്ന് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വിശ്വാസത്തില്‍ കൂടുതല്‍ വളരാന്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

വാര്‍ത്ത : റോബിന്‍ ജോസഫ് (പി.ആര്‍.ഒ) 

Scroll To Top