Thursday April 27, 2017
Latest Updates

വംശീയവാദികള്‍ ഡബ്ലിന്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു

വംശീയവാദികള്‍ ഡബ്ലിന്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു

ഡബ്ലിന്‍: വംശീയവാദികള്‍ ഡബ്ലിന്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. നൈജീരിയന്‍ പൗരനായ ഇബ്രാഹിം ഗസല്‍ എന്ന 42 കാരനായ ടാക്‌സി ഡ്രൈവറാണ് വംശീയവാദികളുടെ ആക്രമണത്തിന് ഇരയായത്. ഡബ്ലിന്‍ 7 ലെ ഹാന്‍ലോന്‍സ് സ്‌കയറില്‍ വച്ചാണ് കാറ് തട്ടിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ കയറിയ രണ്ട് പേര്‍ ഇബ്രാഹിമിനെ ശാരീരികമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം കാറുമായി രക്ഷപെടുകയായിരുന്നു.

ഗ്ലാസ്‌നെവിനിലെ ബൊട്ടാണിക് റോഡിലേക്ക് ഓട്ടം വിളിച്ച രണ്ട് പേരാണ് ആക്രമിച്ചത്. മുന്‍ സീറ്റില്‍ ഇരുന്ന ആളോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഗസല്‍ പറഞ്ഞു. പ്രകോപിതനായ യാത്രക്കാരന്‍ തന്നെ അസഭ്യം പറയുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഗസല്‍ പറഞ്ഞു. യാത്രക്കാര്‍ കൂടുതല്‍ പ്രകോപിതരായതോടെ ഗസല്‍ കാര്‍ തിരിച്ച് ഫില്‍സ്ബറോയിലേക്ക് കാര്‍ ഓടിച്ച് പോയി.

ഇതിനിടെ മുന്‍ സീറ്റില്‍ ഇരുന്നയാള്‍ ഗസലിനെ മര്‍ദ്ദിക്കുകയും പിന്‍സീറ്റില്‍ ഇരുന്നയാള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.അക്രമികളില്‍ ഒരാള്‍ കത്തി പുറത്ത് എടുത്തതോടെ ഫില്‍സ്ബറോയിലെ ടെസ്‌കോയ്ക്ക് സമീപത്ത് കാര്‍ ഉപേക്ഷിച്ച് ഗസല്‍ രക്ഷപെടുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും അക്രമികളില്‍ ഒരാള്‍ പിന്തുടര്‍ന്ന് വന്നു വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കാറുമായി രക്ഷപ്പെട്ടു. പിന്നീട് ഗാര്‍ഡ എത്തി ഗസലിനെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll To Top