Monday May 22, 2017
Latest Updates

ലോഡ്‌ഷെഡിംഗിനെതിരെ ന്യൂ ജനറേഷന്‍ സമരം

ലോഡ്‌ഷെഡിംഗിനെതിരെ ന്യൂ ജനറേഷന്‍ സമരം

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ കാലത്തെ ലോഡ്‌ഷെഡിംഗിനെതിരെ ന്യൂ ജനറേഷന്‍ ശൈലിയില്‍ സമരം. ഫെയ്‌സ്ബുക്കിലെ ഇടത് അനുഭാവികളാണ് ലോഡ്‌ഷെഡിംഗിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്. അര മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഇപ്പോള്‍ 45 മിനിറ്റായി ഉയര്‍ത്തിയിരിക്കുകയാണ്.

ഇതിനെതിരെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ കറുപ്പാക്കിയാണ് ഇടത് അനുഭാവികള്‍ പ്രതിഷേധിച്ചത്. ഫെയ്‌സ്ബുക്കിലെ ഇടത് അനുഭാവികളുടെ ഗ്രൂപ്പായ ഫെയ്‌സ്ബുക്ക് സെല്‍ ഇന്റര്‍നാഷ്ണലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. മുന്‍ മന്ത്രി ജി സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കി പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഉച്ചയോടെ ഇടത് അനുഭാവികളെ കൂടാതെ രാഷ്ട്രീയ ഭേദമെന്യേ നിരവധി പേര്‍ പ്രതിഷേധ  സമരത്തില്‍ അണിനിരന്നതായി സംഘാടകര്‍ പറഞ്ഞു. വൈകുന്നേരത്തോടെ 80,?000ത്തിലേറെ പേര്‍ പ്രൊഫൈല്‍ പിക്ച്ചര്‍ കറുപ്പാക്കി മാറ്റി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

Scroll To Top