Wednesday April 26, 2017
Latest Updates

ലോകസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും, നിഷേധ വോട്ട് നിലവില്‍ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്

ലോകസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന്  പ്രഖ്യാപിച്ചേക്കും, നിഷേധ വോട്ട് നിലവില്‍ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി : പതിനാറാം ലോകസഭ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ പതിനാറാം ലോകസഭ 31 ന് നിലവില്‍ വരണമെന്നാണ് ചട്ടം. അതിനാല്‍ ഏപ്രില്‍ ആദ്യ വാരം മുതല്‍ ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി മെയ് അവസാനത്തോടെ പുതിയ ലോകസഭ നിലവില്‍ വരുന്ന രീതിയിലായിരിക്കും തീയതികള്‍ തീരുമാനിക്കുക.

ഏപ്രില്‍ എഴിനായിരിക്കും ആദ്യഘട്ട തെരഞ്ഞടുപ്പ്. രാവിലെ ന്യൂഡല്‍ഹിയിലെ തെരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ നിര്‍വചന്‍ ഭവനില്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നിഷേധ വോട്ട് അഥവാ ‘നോട്ട’ (None of the Above (NOTA))നിലവില്‍ വരുന്ന ആദ്യ തെരഞ്ഞെടുപ്പാകും ഇത്തവണ. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരെയും തെരഞ്ഞെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് നോട്ട. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നിഷേധ വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികളുടെ ജയ പരാജയത്തെപ്പോലും നിര്‍ണ്ണയിക്കാന്‍ തക്ക സ്വാധീനമുണ്ടാകും നിഷേധ വോട്ടിനു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍  ഇന്ന്മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചാട്ടം നിലവില്‍ വരും. ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും നാളെ പ്രഖ്യാപിച്ചേക്കും. ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപീകരിച്ച തെലങ്കാന സംസ്ഥാനം, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരിക്കും ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തുക

Scroll To Top