Tuesday October 16, 2018
Latest Updates

ലോകത്തെ ഞെട്ടിക്കുന്ന മഹാമാരി തൊട്ടടുത്ത്,200 ദിവസത്തിനുള്ളില്‍ 33 ദശലക്ഷം പേരെ ഇല്ലായ്മ ചെയ്‌തേക്കാവുന്ന പകര്‍ച്ച വ്യാധിയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ 

ലോകത്തെ ഞെട്ടിക്കുന്ന മഹാമാരി തൊട്ടടുത്ത്,200 ദിവസത്തിനുള്ളില്‍ 33 ദശലക്ഷം പേരെ ഇല്ലായ്മ ചെയ്‌തേക്കാവുന്ന പകര്‍ച്ച വ്യാധിയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ 

ഡബ്ലിന്‍ :ദശലക്ഷക്കണക്കിന് ആളുകളെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ ശക്തമായ ഒരു മാരക പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ പോകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്.ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജൊനാഥാന്‍ ക്വിക് ആണ് മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരി ഉണ്ടാകാന്‍ പോകുന്നെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നല്‍കിയത്. ഫ്‌ലൂ രൂപത്തില്‍ എത്തുന്ന രോഗബാധ വെറും 200 ദിവസത്തിനുള്ളില്‍ 33 ദശലക്ഷം പേര്‍ക്ക് പകരാന്‍ സാധ്യത കാണുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍ .

വളരെ ശക്തമായ ഫ്‌ലൂ രോഗാണുക്കളാണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് ,രോഗബാധിതരായി നാലു ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടുകയുള്ളു എന്നതിനാല്‍ രോഗത്തെ പ്രതിരോധിക്കുന്നതിനു പ്രയാസം നേരിടും. ഇത് മൂലം രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കുന്നതിനുള്ള സാഹചര്യമാണുള്ളത്, പ്രൊഫസര്‍ റോബര്‍ട്ട് ഡിങ് വാള്‍ പറയുന്നു.

രോഗത്തെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മുഖം മൂടുന്നതും, കൈകള്‍ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുന്നതും ചെയ്യുന്നത് വൈറസ് പടരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴികളാണ് എന്ന് ഫ്‌ലൂരോഗ വിദഗ്ധനായ പ്രൊഫസര്‍ പറയുന്നു. എന്നാല്‍ ഈ നടപടികള്‍ പോലും കാര്യമായി ഫലപ്രദമാകില്ലെന്നാണ് കരുതുന്നത്.

രോഗം പകര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം മരുന്ന് ഇവയുടെ വിതരണം തടസ്സപ്പെടും, കമ്പ്യൂട്ടര്‍, ഊര്‍ജ്ജ സംവിധാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനു ആളുകള്‍ക്ക് കഴിയാതാകും, ആഗോള സമ്പദ്വ്യവസ്ഥ വലിയ തകര്‍ച്ച നേരിടും. ഇത്തരത്തില്‍ അതിശകതമാകുന്ന ഫ്‌ലൂ ബാധ ലോകത്തിന്റെ ഒരു വലിയ ഭാഗത്തെ തന്നെ തുടച്ചുനീക്കുമെന്ന് ഡോക്ടര്‍ ക്വിക്ക് മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യശരീരത്തില്‍ എത്തുന്നതിന് മുന്‍പ് രോഗാണുക്കള്‍ വന്യ മൃഗങ്ങളില്‍ പടരുകയും കൂടുതല്‍ ശക്തമാവുകയും ചെയ്യും. പിന്നീട് രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തുമ്പോള്‍ അജ്ഞാതമായ ഈ രോഗാണുവിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി ശരീരത്തിന് ഇല്ലാത്തതിനാല്‍ വളരെ മാരകമായ വിധം രോഗം പടരും. 1918 ല്‍ 100 ??മില്ല്യണ്‍ ആളുകള്‍ കൊല്ലപ്പെട്ട സ്പാനിഷ് ഫ്‌ലൂ സമാനമായ ഭീകരാവസ്ഥയായിരുന്നു സൃഷ്ട്ടിച്ചത്. അമേരിക്കയിലെയും യുകെയിലും കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് പന്നിപ്പനി മരണനിരക്ക് 40 ശതമാനം ഉയര്‍ത്തിയെന്ന കണക്കുകള്‍ കൂടുതല്‍ ആശങ്കക്ക് കാരണമാകുന്നു.

ഫാമുകളില്‍ നിന്ന് വിലകുറഞ്ഞ മാംസം വാങ്ങുന്നതിലൂടെ രോഗം പടരുന്നതിനുള്ള സാഹചര്യം മനുഷ്യര്‍ സ്വയം സൃഷ്ട്ടിക്കുകയാണെന്നു ഡോ. ക്യുക്ക് മുന്നറിയിപ്പ് നല്‍കുന്നു. 2009 ല്‍ ഉയര്‍ന്നുവന്ന എച്ച്1 എന്‍ 1 വൈറസിന്റെ ജന്മസ്ഥലവും ഫാം മേഖലയായിരുന്നു. അന്ന് ലോകമെമ്പാടുമുള്ള 575,400 പേരെ പന്നിപ്പനി ബാധിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഫാക്ടറി ഫാമുകള്‍തന്നെയാകും അടുത്ത മാരക പകര്‍ച്ച വ്യാധിയുടെ ജന്മസ്ഥലവുമെന്ന് ,മുന്നറിയിപ്പില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top